ചുഴലിക്കാറ്റ്: ഹോങ്കോങ്ങില്‍ വ്യാപക നാശം

ഹോങ്കോങ്: ഹോങ്കോങ്ങിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ ചുഴലിക്കാറ്റ്  വ്യാപകനാശം വിതച്ചു. മണിക്കൂറിൽ 140 കിലോമീറ്റ ശക്തിയിലാണ് കാറ്റ് വീശിയത്. കഴിഞ്ഞ പതിമൂന്ന് വ൪ഷത്തിനിടെയുണ്ടായ ശക്തമായ കാറ്റായിരുന്നു ഇതെന്ന് അധികൃത൪ അറിയിച്ചു. 140ഓളം പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. 268 പേരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.
മരങ്ങൾ വീണും മറ്റും റോഡ് ഗതാഗതം ഏറെക്കുറെ തടസ്സപ്പെട്ട നിലയിലാണ്. ഗതാഗതം പുന$സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. 44 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ  270 വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടത്.  ഹോങ്കോങ്ങിലെ ഓഹരിവിപണിയിലും ഇന്ന് വൈകിയാണ് വ്യാപാരം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.