ഹിശാം ഖാന്‍ദില്‍ ഈജിപ്തിന്‍െറ പുതിയ പ്രധാനമന്ത്രി

കൈറോ: ഇടക്കാല ജലസേചനമന്ത്രിയായിരുന്ന ഹിശാം മുഹമ്മദ് ഖാൻദിലിനെ പുതിയ പ്രധാനമന്ത്രിയായി ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സി നാമനി൪ദേശം ചെയ്തു. ഏറെ ച൪ച്ചകൾക്കും കൂടിയാലോചനകൾക്കുമൊടുവിലാണ് സ്വതന്ത്രനായ ഖാൻദിലിനെ പ്രധാനമന്ത്രിയായി കണ്ടെത്തിയതെന്ന് മു൪സിയുടെ വക്താവ് യാസി൪ അലി അറിയിച്ചു.
രാജ്യത്തിന് പുറത്ത് അത്ര അറിയപ്പെടുന്ന വ്യക്തിയല്ലെങ്കിലും ജലസേചന വകുപ്പിൽ കഴിവുതെളിയിച്ച ഖാൻദിലിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിലൂടെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് പരിഗണന നൽകുമെന്ന് പ്രസിഡൻറ് മു൪സി തെളിയിച്ചിരിക്കുകയാണെന്ന് അൽജസീറ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.