ലണ്ടൻ: മാധ്യമഭീമൻ റൂപ൪ട് മ൪ഡോക്കിൻെറ ഉടമസ്ഥതയിലുള്ള ന്യൂസ് കോ൪പറേഷനിലെ ഫോൺ ചോ൪ത്തൽ വിവാദവുമായി ബന്ധപ്പെട്ട് റെബേക്ക ബ്രൂക്സ്, ആൻറി കൾസൺ എന്നിവരുൾപ്പെടെ എട്ട് പേ൪ കുറ്റക്കാരെന്ന് കണ്ടെത്തി. മ൪ഡോക്കിൻെറ ‘ന്യൂസ് ഓഫ് ദ വേൾഡ്’ പത്രത്തിൻെറ എഡിറ്ററായിരുന്നു റെബേക്ക ബ്രൂക്സ്. പ്രധാനമന്ത്രി ഡേവിഡ് കാമറണിൻെറ വാ൪ത്താവിനിമയകാര്യ ഡയറക്ടറായിരുന്നു കാൾസൺ.
റൂപ൪ട്ട് മ൪ഡോക്കിൻെറ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദ വേൾഡ് ടാബ്ളോയിഡിന് എക്സ്ക്ളൂസീവ് വാ൪ത്തകൾക്കായി നാലായിരത്തോളം പേരുടെ ഫോണുകൾ ചോ൪ത്തിയെന്നും പൊലീസിന് കൈക്കൂലി കൊടുത്ത് അന്വേഷണം മരവിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്.
ഇവരെ കൂടാതെ ന്യൂസ് ഓഫ് ദ വേൾഡിൻെറ മുൻ മാനേജിങ് എഡിറ്റ൪ സ്റ്റുറാട്ട് കടന൪, മുൻ ന്യൂസ് എഡിറ്റ൪ ഗ്രെഗ് മിസ്കി, മുൻ അസിസ്റ്റൻറ് എഡിറ്റ൪മാരായ ജെയിംസ്, ലാൻ എഡ്മോൺസൺ, മുൻ ചീഫ് റിപ്പോ൪ട്ട൪ നെവില്ലെ, സ്വകാര്യ അന്വേഷകൻ ഗ്ളെന മഹകെയ്൪ എന്നിവ൪ക്കെതിരെയാണ് കുറ്റം ചുമത്തിയത്.
വിവാദത്തെ തുട൪ന്ന് നേരത്തെ മ൪ഡോക് തൻെറ മാധ്യമ കമ്പനിയായ ന്യൂസ് കോ൪പറേഷൻെറ കീഴിലുള്ള നിരവധി പത്രങ്ങളുടെ ഡയറക്ട൪ സ്ഥാനം രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.