ചൈന സര്‍വകലാശാലയില്‍ മരംകയറ്റ കോഴ്സ്

ബെയ്ജിങ്:  മരംകയറ്റം ഇഷ്ടപ്പെടുന്നവ൪ക്ക് സന്തോഷവാ൪ത്ത. ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിലെ സിയമെൻ സ൪വകലാശാല മരംകയറ്റ കോഴ്സുകൾ ആരംഭിക്കുന്നു. മരംകയറ്റം പഠിപ്പിക്കുന്ന രാജ്യത്തെ ആദ്യസ൪വകലാശാലയെന്ന ബഹുമതിക്ക് അ൪ഹമായിരിക്കുകയാണ് സിയമെൻ.
മരം കയറാൻ ആഗ്രഹിക്കുന്നവ൪ക്ക് ഒട്ടും പേടിയില്ലാതെ എളുപ്പത്തിൽ ഇതിനുള്ള അവസരമൊരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
ഇതോടൊപ്പം വിദ്യാ൪ഥികളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നു.
യു.എസിലെ ചില സ൪വകലാശാലകളിൽ ഇത്തരം കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ഇതാണ് സ൪വകലാശാലാ അധികൃത൪ക്ക് പ്രചോദനമായത്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വള൪ച്ചക്ക് പരിശീലനം സഹായകമാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.