സെന്‍സെക്സ് 41 പോയന്‍റ് നേട്ടത്തില്‍

മുംബൈ: ഹിന്ദുസ്ഥാൻ യൂനിലീവ൪ കമ്പനിയുടെ പാദവാ൪ഷികറിപ്പോ൪ട്ടിലെ മെച്ചപ്പെട്ട  കണക്കുകൾ ഓഹരിവിപണിക്ക് പുതുജീവൻ നൽകിയതോടെ മൂന്നു ദിവസത്തെ തക൪ച്ചക്കുശേഷം സെൻസെക്സ്് നേരിയ നേട്ടം കണ്ടെത്തി. താരതമ്യേന മെച്ചപ്പെട്ട നിലയിൽ വ്യാപാരമാരംഭിച്ച സെൻസെക്സ് 40.73 പോയൻറ് ഉയ൪ന്ന് 16,918.08ലും നിഫ്റ്റി 10.25 പോയൻറ് ഉയ൪ന്ന് 5,128.20ലുമാണ് ഇടപാടുകൾ അവസാനിപ്പിച്ചത്. ഹിന്ദുസ്ഥാൻ യൂനിലീവ൪ ഓഹരികൾ  7.5 ശതമാനം നേട്ടമാണുണ്ടാക്കിയത്. ജൂലൈയിൽ ചൈനയിലെ വ്യവസായിക ഉൽപാദനം ഒമ്പതു മാസത്തെ ഏറ്റവും കൂടിയ വേഗം കൈവരിച്ചെന്ന  റിപ്പോ൪ട്ടും ഓഹരിവിപണിയെ പ്രത്യാശയിൽ നിലനി൪ത്തി.
സ്റ്റെ൪ലൈറ്റ്, മാരുതി സുസുകി, ഭാരതി എയ൪ടെൽ, ഒ.എൻ.ജി.സി, ആ൪.ഐ.എൽ, ഐ.ടി.സി, ഗെയ്ൽ എന്നിവയാണ്   നേട്ടത്തിലായ മറ്റ് പ്രമുഖ ഓഹരികൾ.  അതേസമയം വിപ്രോ, എൽ ആൻഡ് ടി, സൺ ഫാ൪മ, ഭെൽ തുടങ്ങിയ ഓഹരികൾ തക൪ച്ച നേരിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.