ലണ്ടൻ: സ്വന്തം മണ്ണിൽ വിരുന്നെത്തിയ ഒളിമ്പിക്സിൻെറ ഉദ്ഘാടന ചടങ്ങിൽ ബ്രിട്ടൻെറ പതാക നാലു തവണ ഒളിമ്പിക്സ് ചാമ്പ്യനായ സ൪ ക്രിസ് ഹോയ് വഹിക്കും. ബ്രിട്ടീഷ് ടീമിലെ അത്ലറ്റുകൾക്കും ഒഫീഷ്യലുകൾക്കുമിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഉദ്ഘാടന ചടങ്ങിലെ പതാകവാഹകനെ തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് ഒളിമ്പിക്സ് അസോസിയേഷനാണ് മാ൪ച്ച് പാസ്റ്റിലെ പതാകവാഹകനെ കണ്ടെത്താൻ വോട്ടെടുപ്പ് നടത്തിയത്. സൈക്ളിങ് താരമായ ഹോയ് ബെയ്ജിങ് ഒളിമ്പിക്സിൽ മൂന്ന് സ്വ൪ണം ചൂടിയപ്പോൾ 2004 ആതൻസിൽ ഒരു സ്വ൪ണവും 2000 സിഡ്നിയിൽ ഒരു വെള്ളിയും സ്വന്തമാക്കിയിരുന്നു. 1908ൽ ഹെൻറി ടെയ്ലറിനുശേഷം ഒരു ഒളിമ്പിക്സിൽ മൂന്ന് സ്വ൪ണം നേടുന്ന ആദ്യ ബ്രിട്ടീഷ് അത്ലറ്റുമായിരുന്നു ഈ സ്കോട്ലൻഡുകാരൻ.
542 അംഗ ബ്രിട്ടീഷ് സംഘത്തിനിടയിലെ വോട്ടെടുപ്പിലൂടെയാണ് ഹോയിനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.