ഗെയ്ല്‍ ടെസ്റ്റ് ടീമില്‍

ആൻറിഗ്വ: ഒന്നര വ൪ഷത്തെ ഇടവേളക്കു ശേഷം വെസ്റ്റിൻഡീസിൻെറ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ്ഗെയ്ലിന് ടെസ്റ്റ് ടീമിൽ ഇടം. ന്യൂസിലൻഡിനെതിരെ ബുധനാഴ്ച ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള ടീമിലേക്കാണ് ക്രിസ് ഗെയ്ലിനെ ഉൾപ്പെടുത്തിയത്. 2010 ഡിസംബറിൽ ശ്രീലങ്കക്കെതിരെയൊണ് ഗെയ്ൽ അവസാനമായി ടെസ്റ്റ് കളിച്ചത്. ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ടെസ്റ്റിലേക്കും വഴി തുറന്നത്. ശിവനാരൈൻ ചന്ദ൪പോളും ടീമിൽ തിരിച്ചെത്തി. പരിക്കേറ്റ ഡ്വെ്ൻ ബ്രാവോയെ 13 അംഗ ടീമിൽനിന്ന് ഒഴിവാക്കി. ടീം: ഡാരൻ സമി (ക്യാപ്റ്റൻ), ക്രിസ് ഗെയ്ൽ, അഡ്രിയാൻ ഭരത്, കീറൻ പവൽ, അസാദ് ഫുദാദിൻ, ചന്ദ൪പോൾ, മ൪ലോൺ സാമുവൽസ്, നരസിങ് ഡിയോനരൈൻ, ദിനേശ് രാംദിൻ, ടിനോ ബെസ്റ്റ്, കെമ൪ റോഷ്, രവി രാംപാൽ, സുനിൽ നരൈൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.