ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പ്ൾ സെഞ്ച്വറി നേടിയ ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന ബഹുമതി ഹാഷിം ആംലക്ക്. ഇംഗ്ളണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻെറ ഒന്നാമിന്നിങ്സിൽ പുറത്താകാതെ 311 റൺസെടുത്താണ് ആംല റെക്കോഡ് ബുക്കിൽ ഇടം നേടിയത്. 182 റൺസുമായി പുറത്താകെനിന്ന് ജാക് കാലിസും കരുത്തുകാട്ടിയപ്പോൾ ഒന്നാമിന്നിങ്സ് രണ്ടുവിക്കറ്റ് നഷ്ടത്തിൽ 637 റൺസെന്ന നിലയിൽ സന്ദ൪ശക൪ ഡിക്ളയ൪ ചെയ്തു. നേരത്തേ, ക്യാപ്റ്റൻ ഗ്രെയ്ൻ സ്മിത്തും (131) സെഞ്ച്വറി നേടിയിരുന്നു. രണ്ടാം വിക്കറ്റിൽ സ്മിത്തും ആംലയും 259 റൺസ് ചേ൪ത്തു. അഭേദ്യമായ മൂന്നാം വിക്കറ്റിൽ ആംല -കാലിസ് ജോഡി 277 റൺസ് അടിച്ചുകൂട്ടി.
ഒന്നാമിന്നിങ്സിൽ 252 റൺസ് ലീഡ് വഴങ്ങിയ ഇംഗ്ളണ്ട് രണ്ടാമിന്നിങ്സിൽ രണ്ടു വിക്കറ്റിന് 57 റൺസെന്ന നിലയിലാണ്. അലിസ്റ്റ൪ കുക്കും (പൂജ്യം) ജെനാഥൻ ട്രോട്ടും (10) ആണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.