ഓഹരി വിപണിയില്‍ 2012 ലെ വിദേശ നിക്ഷേപം 1000 കോടി കവിഞ്ഞു

ന്യുദൽഹി: ഓഹരി വിപണി കുതിക്കാൻ മടിച്ചു നിൽക്കുകയാണെങ്കിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പടിപടിയായി നിക്ഷേപങ്ങൾ വ൪ധിപ്പിക്കുന്നു. ജൂലൈയിൽ 167 കോടി ഡോള൪ കൂടി വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ എത്തിച്ചതോടെ 2012ൽ അവരുടെ നിക്ഷേപം 1017 കോടി ഡോള൪ കവിഞ്ഞു.

ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ചുമതലയുള്ള സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോ൪ഡ് ഓഫ് ഇന്ത്യ (സെബി) കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ ഓഹരി വിപണിയോടുള്ള മമത വ്യക്തമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.