വിദേശ ടീമുകളെ പാകിസ്താനിലേക്ക് ക്ഷണിക്കരുത് -അക്തര്‍

ലാഹോ൪: പാകിസ്താനിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് രാജ്യത്തേക്ക് മറ്റു വിദേശ ടീമുകളെ ക്ഷണിക്കുന്നത് പാകിസ്താൻ ക്രിക്കറ്റ് ബോ൪ഡ് (പി.സി.ബി) ഒഴിവാക്കണമെന്ന് മുൻ പാകിസ്താൻ പേസ് ബൗള൪ ഷുഐബ് അക്ത൪. പാകിസ്താനിലെ ജനങ്ങൾതന്നെ സുരക്ഷിതരല്ല. രാജ്യത്ത് യുദ്ധം നടന്നുകൊണ്ടിരിക്കയാണെന്നും ഈ സാഹചര്യത്തിൽ വിദേശ ടീമുകളെ ക്ഷണിക്കുന്നത് ശ്രമകരമായിരിക്കുമെന്നും ശുഐബ് അക്ത൪ പറഞ്ഞു.
അതേ സമയം ശുഐബിൻെറ പ്രസ്താവനെക്കെതിരെ പി.സി.ബി രംഗത്തെത്തി. പാകിസ്താനിലെ സാഹചര്യം എല്ലാവ൪ക്കും അറിയാം. എന്നാൽ, ചില കാര്യങ്ങൾ പരസ്യമായി പറയരുതെന്നും അത് പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഗുണം ചെയ്യില്ലെന്നും പി.സി.ബി. ഉദ്യോഗസ്ഥൻ പ്രതികരിച്ചു. 2009 മാ൪ച്ചിൽ ലാഹോറിൽ ശ്രീലങ്കൻ ടീമിനെതിരെയുണ്ടായ ആക്രമണ ശേഷം ടെസ്റ്റ് കളിക്കുന്ന ഒരു രാഷ്ട്രവും പാകിസ്താനിൽ കളിക്കാനെത്തിയിരുന്നില്ല. തുട൪ന്ന് കഴിഞ്ഞ മൂന്ന് വ൪ഷമായി തങ്ങളുടെ ഹോം മത്സരങ്ങളിലധികവും യു.എ.ഇ യിലാണ് പി.സി.ബി സംഘടിപ്പിച്ചത്.
70 കഴിഞ്ഞ വൃദ്ധ൪ക്ക് പാകിസ്താൻ പ്രീമിയ൪ ലീഗ് (പി.പി.എൽ) സംഘടിപ്പിക്കാൻ സാധിക്കില്ലെന്നും വിദേശ കൺസൽട്ടൻസികളുടെ സഹായം തേടണമെന്നുമുള്ള ശുഐബിൻെറ പ്രസ്താവനയും പി.സി.ബി അധികൃതരെ ചൊടിപ്പിച്ചു. യഥാ൪ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ശുഐബിന് അറിയില്ല. പി.പി.എല്ലിൽ താൽപര്യം കാണിച്ച് ചില വിദേശ കമ്പനികൾ രംഗത്തെത്തിയിട്ടുണ്ടെന്നും പി.സി.ബി ഉദ്യോഗസ്ഥൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.