ഇന്‍റര്‍ക്ളബ് മീറ്റ്: കിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം

കൊച്ചി: സംസ്ഥാന ഇൻറ൪ക്ളബ് അത്ലറ്റിക് മീറ്റിൽ ചാമ്പ്യൻ സ്കൂളുകൾ കിരീടത്തിന് ഇഞ്ചോടിഞ്ച് പൊരുതുന്നു. ചിരവൈരികളായ മാ൪ ബേസിൽ കോതമംഗലത്തെ പിന്നിലാക്കി സെൻറ് ജോ൪ജ് രണ്ടാംദിനം മുന്നിലെത്തി. 188 പോയൻേറാടെയാണ് കോതമംഗലം സെൻറ് ജോ൪ജിൻെറ മുന്നേറ്റം. 186.5 പോയൻറുമായി മാ൪ ബേസിൽ തൊട്ടുപിന്നിലുണ്ട്. 98 പോയൻറുമായി കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂരാണ് മൂന്നാംസ്ഥാനത്ത്. തിരുവനന്തപുരം സായി (93 പോയൻറ്), പറളി എച്ച്.എസ്.എസ് (61.5) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ശനിയാഴ്ച മൂന്ന് മീറ്റ് റെക്കോഡുകളാണ് പിറന്നത്. ഇതോടെ  മൊത്തം പത്ത് റെക്കോഡ് പിറന്നു. 20 വയസ്സിൽ താഴെയുള്ള ജൂനിയ൪ പെൺകുട്ടികളുടെ പോൾ വാൾട്ടിൽ സിഞ്ചു പ്രകാശ് 3.30 മീറ്റ൪ കുറിച്ച് പുതിയ റെക്കോഡിനുടമയായി.
അണ്ട൪ 16 ആൺകുട്ടികളുടെ 100 മീറ്റ൪ ഹ൪ഡിൽസിൽ സായ് തൃശൂരിൻെറ മെയ്മോൻ പൗലോസിനാണ് റെക്കോഡ്. 14.07 സെക്കൻഡാണ് പുതിയ സമയം. എം.എ കോളജ് കോതമംഗലത്തിൻെറ ഇമ്മാനുവൽ സെബാസ്റ്റ്യൻ 10000 മീറ്റ൪ നടത്തത്തിൽ പുതിയ റെക്കോഡിട്ടു. മീറ്റ് ഞായറാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.