ന്യൂദൽഹി: ഐ.പി.എൽ ടൂ൪ണമെൻറിനിടെ നിശാപാ൪ട്ടിയിൽ വെച്ച് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞ ഇന്ത്യൻ ലെഗ് സ്പിന്ന൪ രാഹുൽ ശ൪മയെ ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിന ടീമിൽനിന്ന് ഒഴിവാക്കി.
കഴിഞ്ഞ മേയിലാണ് രാഹുൽ ശ൪മയെയും ദക്ഷിണാഫ്രിക്കൻ താരം വെയ്ൻ പാ൪നെലിനെയും നിശാ പാ൪ട്ടിക്കിടെ പൊലീസ് പിടികൂടിയത്. 44 പേരുടെ രക്ത സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ട് സ്ത്രീകളൊഴികെ ബാക്കിയെല്ലാവരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതായി മുംബൈ പൊലീസ് അറിയിച്ചു.
അതേസമയം, പൊലീസ് റിപ്പോട്ട് പഠിച്ചതിനുശേഷം മാത്രമേ രാഹുൽ ശ൪മക്കെതിരെ നടപടിയെടുക്കൂവെന്ന് ഐ.പി.എൽ ചെയ൪മാൻ രാജീവ് ശുക്ള അറിയിച്ചു. ഐ.പി.എൽ സീസണിനിടെ മുംബൈയിലെ ജുഹുവിലെ ഹോട്ടലിൽ വെച്ച് നിശാവിരുന്നിനിടെ പൂണെ വാരിയേഴ്സ് താരങ്ങളായ രാഹുൽ ശ൪മയെയും വെയ്ൻ പാ൪നെലിനെയും അടക്കം നൂറോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.