ചന്ദ്രശേഖരന്‍ വധം: ഷിനോജുമായി ചൊക്ളിയില്‍ തെളിവെടുപ്പ്

ചൊക്ളി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ തെളിവെടുപ്പിനായി 23ാം പ്രതി കോഹിനൂ൪ പള്ളൂരിലെ ഷിനോജിനെ ചൊക്ളിയിൽ കൊണ്ടുവന്നു. വള്ളിക്കാടുവെച്ച് ടി.പിയെ വെട്ടിക്കൊന്ന സംഘത്തിലൊരാളാണ് ഇയാൾ.
ടി.പി വധത്തിനുപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ച ചൊക്ളി മെഡിക്കൽ സെൻററിന് മുന്നിലെ സ൪വീസ് സ്റ്റേഷൻ റോഡിലും പരിസരത്തുമായാണ് തെളിവെടുപ്പ് നടത്തിയത്. ടി.പി വധം അന്വേഷിക്കുന്ന പ്രത്യോകാന്വേഷണ സംഘത്തിലെ തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് പ്രതിയുമായി ചൊക്ളിയിലെത്തിയത്.
ആൾക്കൂട്ടമുണ്ടാവുമെന്ന് നേരത്തേ സൂചനയുള്ളതിനാൽ കനത്ത പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. തെളിവെടുപ്പിനുശേഷം പ്രതിയെ വടകരയിലെ ക്യാമ്പിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.