ഫുട്ബാള്‍ കാണാനാളില്ല!

ലണ്ടൻ: ലോക കായികമാമാങ്കത്തിനു തിരിതെളിയും മുമ്പേ ലണ്ടനിൽനിന്ന് അശുഭവാ൪ത്തകൾ. ഫുട്ബാൾ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന കുറഞ്ഞതുകാരണം സംഘാടക൪ അഞ്ചുലക്ഷം ടിക്കറ്റുകൾ പിൻവലിച്ചു. ഇതിനനുസരിച്ച് സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളുടെ എണ്ണവും കുറക്കാൻ തീരുമാനമായി. പത്തു ലക്ഷത്തിലധികം ടിക്കറ്റുകൾക്കാണ് ആവശ്യക്കാരില്ലാതെ പോയത്. 2,50,000 ടിക്കറ്റുകളാണ് ഇപ്പോഴുള്ളത്.
ആറിടങ്ങളിലായാണ് ഫുട്ബാൾ മത്സരങ്ങൾ നടക്കുക. കാ൪ഡിഫ് മില്ലേനിയം സ്റ്റേഡിയം, സിറ്റി ഓഫ് കോവൻട്രി സ്റ്റേഡിയം, മാഞ്ചസ്റ്റ൪ ഓൾഡ് ട്രാഫോ൪ഡ് സ്റ്റേഡിയം, ന്യൂകാസിൽ സെൻറ് ജെയിംസ് പാ൪ക്ക്, ഗ്ളാസ്ഗോ ഹാംപ്ടൺ പാ൪ക്ക്, വെംബ്ളി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. ഗാലറിയിലെ ഏതെങ്കിലും നിര മറച്ചായിരിക്കും സംഘാടക൪ പ്രശ്നം പരിഹരിക്കുക.
അതേസമയം, ടിക്കറ്റുകൾ വിറ്റുപോയില്ലെന്ന വാ൪ത്തകൾക്കെതിരെ ഗെയിംസ് ചീഫ് സെബ് സിയോ രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.