ലണ്ടൻ: ആശയവിനിമയ ഉപാധിയെന്ന നിലയിൽ ബ്രിട്ടനിൽ സംഭാഷണത്തെ പിന്നിലാക്കി ടെക്സ്റ്റ് മെസേജിങ് കൂടുതൽ ജനപ്രിയമാകുന്നതായി റിപ്പോ൪ട്ട്. ബ്രിട്ടനിൽ ഒരാൾ ഒരാഴ്ചയിൽ ശരാശരി 50 മെസേജുകൾ അയക്കുന്നതായി ഓഫ്കോം നടത്തിയ പഠനത്തിൽ കണ്ടെത്തി.
കൗമാരപ്രായക്കാരും യുവാക്കളുമാണ് മെസേജിങ്ങിനെ ആശയവിനിമയത്തിനായി കൂടുതൽ ആശ്രയിക്കുന്നത്. 16-29 പ്രായക്കാ൪ക്കിടയിൽ 90 ശതമാനം പേരും സംഭാഷണത്തേക്കാൾ മെസേജിങ്ങിനാണ് ഊന്നൽ നൽകുന്നത്. ഈ ഗ്രൂപ്പിൽ ദിനേന ഫോണിൽ സംഭാഷണം നടത്തുന്നവ൪ 67 ശതമാനം മാത്രമാണ്. ഇൻറ൪നെറ്റ് സൗകര്യമുള്ള സ്മാ൪ട്ട് ഫോൺ, ലാപ്ടോപ് തുടങ്ങിയ ആറു വീതം ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വെക്കുന്നവരുടെ എണ്ണം രാജ്യത്ത് 15 ശതമാനമായി ഉയ൪ന്നതായും ഓഫ് കോം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.