കൊച്ചി: മുതി൪ന്ന താരങ്ങൾക്ക് കളിയിൽ സ്ഥിരത നിലനി൪ത്താനാകാത്തതാണ് ചെസിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്. അണ്ട൪ 20 കാറ്റഗറി വരെ ടീം ശക്തമാണ്. എന്നാൽ, മുതി൪ന്നവ൪ക്ക് ശോഭിക്കാൻ കഴിയുന്നില്ല. ചെസിൽ കഠിന്വാധ്വാനത്തിനൊപ്പം കിട്ടുന്ന അവസരങ്ങൾ പരമാവധി മുതലാക്കുകയും വേണമെന്ന് ആനന്ദ് പറഞ്ഞു. എൻ.ഐ.ഐ.ടിയുടെ ടേണിങ് പോയൻറ് സ്കോള൪ഷിപ് വിതരണം ചെയ്യാൻ കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
ചെസിനെ കൂടുതൽ ജനകീയമാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും സ്കൂൾ കരിക്കുലത്തിൽ പാഠഭാഗമായി ഉൾപ്പെടുത്തണം.ഗുജറാത്തും തമിഴ്നാടുമടക്കമുള്ള ചില സംസ്ഥാനങ്ങളിൽ ഇതു നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമീപഭാവിയിൽ ലോകത്തിലെ ചെസ് ഫാക്ടറിയായി ഇന്ത്യ മാറും. കോച്ചിങ് രീതികളിൽ മാറ്റമുണ്ടാക്കുന്നതിന് പകരം കൂടുതൽ മത്സരങ്ങൾക്കുള്ള അവസരമുണ്ടാക്കുകയെന്നതാണ് ചെസിൻെറ ശരിയായ വള൪ച്ചക്കുവേണ്ടത്. മത്സരപരിചയത്തിനാണ് ചെസിൽ പ്രാമുഖ്യം.
കൊച്ചി ഹോട്ടൽ ഹോളിഡേ ഇനിൽ നടന്ന ചടങ്ങിൽ പി.ബി. ക്ളിൻറക്ക് ആനന്ദ് സ്കോള൪ഷിപ് സമ്മാനിച്ചു. എൻ.ഐ.ഐ.ടി ലിമിറ്റഡ് അസോസിയേറ്റ് വൈസ് പ്രസിഡൻറും കോ൪പറേറ്റ് കമ്യൂണിക്കേഷൻസ് ഹെഡുമായ പ്രതീക് ചാറ്റ൪ജി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.