കെ.സി.എ അഴിമതി ആരോപണം: അന്വേഷണത്തിന് പുതിയ സംഘം

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) എതിരായ അഴിമതി ആരോപണങ്ങളുടെ അന്വേഷണച്ചുമതല പുതിയ വിജിലൻസ് സംഘത്തിന്.  വിജിലൻസ് കൊച്ചി യൂനിറ്റ് അന്വേഷിച്ചിരുന്ന കേസാണ് പ്രത്യേക സംഘത്തിന് കൈമാറാൻ സ൪ക്കാ൪ തീരുമാനിച്ചിരിക്കുന്നത്. പുതിയ  സംഘം രൂപവത്കരിച്ച് സ൪ക്കാ൪ തിങ്കളാഴ്ച ഉത്തരവിറക്കി. വിജിലൻസ് കൊച്ചി സ്പെഷൽ സെൽ എസ്.പി കെ.എ. മുഹമ്മദ് ഫൈസലിൻെറ മേൽനോട്ടത്തിൽ  ഡിവൈ.എസ്.പി മുരളീധരനാണ്  അന്വേഷണത്തിൻെറ ചുമതല. കൊച്ചിയിൽ 2005, 2006, 2007 വ൪ഷങ്ങളിൽ നടന്ന ഏകദിന മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടായെന്നാണ് പ്രധാന ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.