മുബാറകിനെ വീണ്ടും ജയിലിലയക്കാന്‍ ഉത്തരവ്

കൈറോ: ഒരു മാസത്തോളം കൈറോയിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയ മുൻ ഈജിപ്ത് പ്രസിഡൻറ് ഹുസ്നി മുബാറകിനെ വീണ്ടും ജയിലിലേക്കയക്കാൻ ജനറൽ പ്രോസിക്യൂട്ട൪ ഉത്തരവിട്ടു. കഴിഞ്ഞ മാസം ആരോഗ്യ സ്ഥിതി മോശമായതിനെ തുട൪ന്ന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുബാറകിനെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം മരിച്ചുവെന്നുവരെയുള്ള വാ൪ത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ നാലിന് മുബാറകിൻെറ ആരോഗ്യനില വിലയിരുത്താൻ വിദഗ്ധ മഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോ൪ട്ട് പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് അയക്കാൻ ഉത്തരവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.