ക്വറ്റ: അവാമി നാഷനൽ പാ൪ട്ടി നേതാവ് ഉൾപ്പെടെ പാകിസ്താനിൽ അഞ്ചു പേ൪ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ക്വറ്റ നഗരപ്രാന്തത്തിലുണ്ടായ സ്ഫോടനത്തിലാണ് മരണം. അവാമി നാഷനൽ പാ൪ട്ടിയുടെ പ്രവിശ്യാ വൈസ് പ്രസിഡന്റ് മാലിക് ഖാസിമാണ് കൊല്ലപ്പെട്ട നേതാവ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൻ റാലി നടത്താനിരുന്ന വേദിയിലായിരുന്നു സ്ഫോടനം. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.