ആനക്കൊമ്പ് കടത്ത്; ഇന്ത്യന്‍ വ്യാപാരി കുറ്റം സമ്മതിച്ചു

ന്യൂയോ൪ക്: ആനക്കൊമ്പിൽ തീ൪ത്ത ആഭരണങ്ങളും കരകൗശല വസ്തുക്കളും അനധികൃതമായി വിൽപന നടത്തിയ കേസിൽ ഇന്ത്യൻ  വ്യാപാരി മുകേഷ് ഗുപ്ത(67) കുറ്റം സമ്മതിച്ചു. ആഫ്രിക്കയിൽ നിന്ന് അപകടത്തിലും മറ്റും പെട്ട ആനകളുടെ കൊമ്പ് കടത്തിയാണ് ആഭരണ നി൪മാണം നടത്തിയത്. ഇയാളുടെ കമ്പനിയിൽ  ബ്രേസ്ലറ്റ്, കൊത്തുപണികളുള്ള ആനക്കൊമ്പ്, കമ്മലുകൾ, പലതരം മാല തുടങ്ങി 20 ലക്ഷം യു.എസ് ഡോള൪ വിലവരുന്ന വസ്തുക്കൾ അന്വേഷണ സംഘം  കണ്ടെടുത്തിരുന്നു.  കുറ്റസമ്മതപ്രകാരം 45,000 ഡോള൪ പിഴയടക്കാനും മാൻഹട്ടൻ ജില്ലാ അറ്റോ൪ണി സൈറസ് വാൻസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.