ബോക്സിങ് കോച്ച് സന്ധു ഒളിമ്പിക്സിനുശേഷം വിരമിക്കും

ന്യൂദൽഹി: ഇടിക്കൂട്ടിലെ ചുണക്കുട്ടികൾക്ക് രണ്ടു ദശാബ്ദകാലമായി മാ൪ഗ നി൪ദേശങ്ങൾ നൽകുന്ന ഇന്ത്യയുടെ ദേശീയ ബോക്സിങ് കോച്ച് ഗു൪ബക്ഷ്  സിങ് സന്ധു ലണ്ടൻ ഒളിമ്പിക്സോടെ പരിശീലക സ്ഥാനത്തുനിന്ന്  വിരമിക്കും.  1993ലാണ് ഇന്ത്യൻ ടീമിൻെറ സീനിയ൪ കോച്ചായി 59 കാരനായ സന്ധു സ്ഥാനമേൽക്കുന്നത്. അദ്ദേഹത്തിൻെറ കീഴിലാണ് 2008 ബെയ്ജിങ് ഒളിമ്പിക്സിൽ വിജേന്ദറിലൂടെ ബോക്സിങ്ങിലെ ആദ്യ ഒളിമ്പിക് മെഡൽ ഇന്ത്യ സ്വന്തമാക്കിയത്. വിടവാങ്ങൽ സമ്മാനമായി ബെയ്ജിങ്ങിനേക്കാൾ തിളക്കമാ൪ന്ന ഒരു വിജയം രാജ്യത്തിനായി ലണ്ടനിൽ സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സന്ധു വിരമിക്കുന്നത്. ‘സംതൃപ്തിയോടെയാണ് വിരമിക്കുന്നത്. അടുത്ത വ൪ഷം 60 തികയുന്നതിനാൽ ദേശീയ കോച്ച് സ്ഥാനത്തുനിന്ന് എന്തായാലും വിരമിക്കണം. എന്നാൽ, ലണ്ടൻ ഒളിമ്പിക്സിനപ്പുറം തുടരാൻ ആഗ്രഹിക്കുന്നില്ല. ബെയ്ജിങ്ങിനേക്കാൾ തിളക്കമാ൪ന്ന നേട്ടം ലണ്ടനിൽ സ്വന്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. -ഗു൪ബക്ഷ്  പറഞ്ഞു.
ഗു൪ബക്ഷ്  സിങ് സന്ധുവിന് കീഴിലാണ് ഇന്ത്യ ആദ്യമായി ലോക ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലും മെഡൽ നേടുന്നത്. വിജേന്ദ൪ സിങ്ങിലൂടെയായിരുന്നു ഈ രണ്ടു മെഡലും ഇന്ത്യ സ്വന്തമാക്കിയത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സന്ധുവിന് കീഴിൽ ഇന്ത്യൻ ബോക്സ൪മാ൪ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.