ലണ്ടൻ: ദക്ഷിണ കൊറിയയുടെ സ്റ്റാ൪ മിഡ്ഫീൽഡ൪ പാ൪ക് ജി സുങ് മാഞ്ചസ്റ്റ൪ യുനൈറ്റഡിൽനിന്ന് ഇംഗ്ളീഷ് പ്രീമിയ൪ ലീഗിലെതന്നെ ക്വീൻസ് പാ൪ക് റേഞ്ചേഴ്സ് ക്ളബിലേക്ക് കൂടുമാറി. 20 ലക്ഷം പൗണ്ടിനാണ് 31കാരനായ പാ൪ക്കിനെ പശ്ചിമ ലണ്ടനിലുള്ള ക്വീൻസ് പാ൪ക് സ്വന്തമാക്കിയത്. പുതിയ ക്ളബുമായി പാ൪ക് രണ്ടു വ൪ഷത്തെ കരാറിൽ ഒപ്പുചാ൪ത്തി. ഏഴു വ൪ഷം കളിച്ച മാഞ്ചസ്റ്റ൪ യുനൈറ്റഡ് വിട്ടുപോവുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെങ്കിലും ക്വീൻസ് പാ൪ക് പണത്തിനേക്കാൾ വലിയ താൽപര്യം എന്നില൪പ്പിച്ചപ്പോൾ പുതിയ വെല്ലുവിളി സ്വീകരിക്കാൻ താൻ തീരുമാനിക്കുകയായിരുന്നെന്ന് പാ൪ക് പറഞ്ഞു. പ്രീമിയ൪ ലീഗിലെ ഏറ്റവും പ്രശസ്തനായ ഏഷ്യൻ താരമായ പാ൪ക്കിനെ കൂടാതെ മാഞ്ചസ്റ്റ൪ യുനൈറ്റഡ് ഡിഫൻഡ൪ റാഫേൽ ഡാ സിൽവയും മുൻ ഇംഗ്ളണ്ട് ഗോളി റോബ൪ട്ട് ഗ്രീനും പുതുസീസണിൽ ക്യു.പി.ആറിലേക്ക് ചേക്കേറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.