ജൊഹാനസ്ബ൪ഗ്: നെൽസൺ മണ്ടേലയുടെ മകൾ സെനാനിയെ അ൪ജൻറീനയിലെ പുതിയ ദക്ഷിണാഫ്രിക്കൻ അമ്പാസഡറായി നിയമിച്ചു. ബോസ്റ്റൺ സ൪വകലാശാലയിൽനിന്ന് ബിരുദം കരസ്ഥമാക്കിയ 53കാരി വ്യാപാര മേഖലയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. നിയമന ഉത്തരവ് അവ൪ കഴിഞ്ഞ ദിവസം കൈപറ്റിയതായാണ് ഒൗദ്യോഗിക റിപ്പോ൪ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻെറ പ്രാധാന്യത്തെക്കുറച്ച് അവ൪ ബോധവതിയാണെന്നും ഒൗദ്യോഗിക പ്രതിനിധി പറഞ്ഞു. സെനാനി കുഞ്ഞായിരിക്കെയാണ് മണ്ടേല ജയിലിലടക്കപ്പെട്ടത്. തൻെറ പതിനാറാം വയസ്സിലാണ് അവ൪ക്ക് അച്ഛനെ കാണാൻ അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.