സിറിയയെ സംരക്ഷിക്കാന്‍ പൊരുതുമെന്ന് ഇറാനും ഹിസ്ബുല്ലയും

ബൈറൂത്: വിദേശശക്തികൾ സിറിയക്കെതിരെ ആക്രമണമഴിച്ചുവിട്ടാൽ പ്രതിരോധിക്കാൻ രംഗത്തുവരുമെന്ന് ഇറാനും ലബനാനിലെ ഹിസ്ബുല്ല പോരാളി ഗ്രൂപ്പും മുന്നറിയിപ്പ് നൽകി.
ആക്രമണത്തിൽനിന്ന് സിറിയയെ സംരക്ഷിക്കാൻ തൻെറ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല അറിയിച്ചതായാണ് റിപ്പോ൪ട്ട്. ഫലസ്തീൻ വിമോചനത്തിനായി പൊരുതുമെന്ന് പോപുല൪ ഫ്രണ്ട് ഫോ൪ ലിബറേഷൻ ഓഫ് ഫലസ്തീൻ എന്ന സംഘടനയുടെ കമാൻഡ൪ അഹ്മദ് ജിബ്രീലാണ് ഇക്കാര്യം അറിയിച്ചത്. നസ്റുല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തീരുമാനം അറിയിച്ചതെന്നും ജിബ്രീൽ വ്യക്തമാക്കി.  താൻ നടത്തിയ തെഹ്റാൻ പര്യടനത്തിനിടെയാണ് ഇറാൻ നിലപാട് പുറത്തുവിട്ടതെന്നും ജിബ്രീൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.