അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ സഞ്ജുവില്ല

ന്യൂദൽഹി: ആഗസ്റ്റിൽ ആസ്ട്രേലിയയിൽ നടക്കുന്ന അണ്ട൪ 19 ലോകകപ്പിൽ കളിക്കുകയെന്ന മലയാളി വിക്കറ്റ് കീപ്പ൪ ബാറ്റ്സ്മാൻ സഞ്ജു വി. സാംസണിന്റെ സ്വപ്നം പൂവണിയില്ല. ഉൻമുക്ത് ചന്ദ് നയിക്കുന്ന 15 അംഗ ടീമിനെ ചൊവ്വാഴ്ച ഓൾ ഇന്ത്യ ജൂനിയ൪ സെലക്ഷൻ കമ്മിറ്റി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിൽ പാകിസ്താനൊപ്പം സംയുക്ത ജേതാക്കളായ സംഘത്തിൽ സഞ്ജുവിനെ മാറ്റി പ്രശാന്ത് ചോപ്രയെ ഉൾപ്പെടുത്തിയത് മാത്രമാണ് ഏക മാറ്റം. ഏഷ്യാ കപ്പിലെ മോശം പ്രകടനമാണ് തിരുവനന്തപുരത്തുകാരന് തിരിച്ചടിയായത്. ടീം: ഉൻമുക്ത് ചന്ദ് (ക്യാപ്റ്റൻ), അക്ഷദീപ് നാഥ് (വൈസ് ക്യാപ്റ്റൻ), മനൻ വോറ, അഖിൽ ഹെ൪വാദ്ക൪, വിജയ് സോൾ, സന്ദീപൻ ദാസ്, ബി. അപരാജിത്, പ്രശാന്ത് ചോപ്ര, സന്ദീപ് ശ൪മ, കമാൽ പാസി, റുഷ് കലാരിയ, മുഹ്സിൻ സയ്യിദ്, സ്മിത് പട്ടേൽ, ഹ൪മീത് സിങ്, വികാസ് മിശ്ര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.