ലണ്ടൻ: ടോപ്സീഡ് മരിയ ഷറപോവ വിംബ്ൾഡൺ ടെന്നിസ് ടൂ൪ണമെൻറിൻെറ വനിതാ വിഭാഗം സിംഗ്ൾസിൽ ക്വാ൪ട്ട൪ ഫൈനലിലെത്താതെ പുറത്തായി. പ്രീക്വാ൪ട്ടറിൽ ജ൪മൻതാരം സബിനെലിസിക്കിയാണ് 6-4, 6-3ന് റഷ്യൻ താരത്തെ കെട്ടുകെട്ടിച്ചത്. മുൻ ചാമ്പ്യനും ആറാം സീഡുമായ സെറീനാ വില്യംസ് മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവിൽ 6-1, 2-6, 7-5ന് കസാഖ്സ്താൻെറ യരോസ്ലാവഷ്വൊഡോവയെ കീഴടക്കി ക്വാ൪ട്ട൪ ഫൈനലിലെത്തി.
പുരുഷ വിഭാഗത്തിൽ മുൻ ചാമ്പ്യനും മൂന്നാം സീഡുമായ റോജ൪ ഫെഡറ൪ 7-6, 6-1, 4-6, 6-3ന് ബെൽജിയത്തിൻെറ സീഡില്ലാതാരം സേവ്യ൪ മലീസയെ കീഴടക്കി ക്വാ൪ട്ട൪ ഫൈനലിൽ ഇടം നേടി. വനിതാ വിഭാഗത്തിൽ മുൻ ലോക ഒന്നാം നമ്പ൪ താരം കിം കൈ്ളസ്റ്റേഴ്സും നാലാം റൗണ്ടിൽ തോറ്റു പുറത്തായി.
വിരമിക്കാനൊരുങ്ങുന്ന ബെൽജിയൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് ജ൪മനിയുടെ എട്ടാം സീഡ് അൻജലിക്ക് കെ൪ബറിനോടാണ് മുട്ടുകുത്തിയത്. സ്കോ൪: 1-6, 1-6. ഫ്രാൻസിസ്ക ഷിയാവോണിനെ തോൽപിച്ച് നാലാംസീഡ് പെട്ര ക്വിറ്റോവയും (സ്കോ൪: 6-4, 5-7, 1-6) കാമില ജോ൪ജിയെ തക൪ത്ത് മൂന്നാം സീഡ് ആഗ്നിയെസ്ക റാഡ്വാൻസ്കയും (2-6, 3-6) ക്വാ൪ട്ടറിലെത്തി. 21ാം സീഡ് റോബ൪ട്ടാ വിൻചിയെ അട്ടിമറിച്ച് താമിറ പാസെകും ഷുവായ് പെങ്ങിനെ വീഴ്ത്തി മരിയ കിരിലെങ്കോയും അവസാന നാലിൽ കടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.