ബ്ളേക് വീണ്ടും ബോള്‍ട്ടിനെ വീഴ്ത്തി

കിങ്സ്റ്റൺ: ഒളിമ്പിക്സിൽ സ്പ്രിൻറ് ഡബ്ൾ സ്വ൪ണം നിലനി൪ത്താനൊരുങ്ങുന്ന ഉസൈൻ ബോൾട്ടിന് വീണ്ടും കനത്ത തിരിച്ചടി. ജമൈക്കൻ ഒളിമ്പിക് അത്ലറ്റിക് ട്രയൽസിൻെറ നൂറുമീറ്ററിൽ യോഹാൻ ബ്ളേക്കിനു മുന്നിൽ മുട്ടുകുത്തിയ ‘മിന്നൽ ബോൾട്ട്’ 200 മീറ്ററിലും ബ്ളേക്കിനോടു തോൽവി രുചിച്ചു. 19.80 സെക്കൻഡിൽ ഓടിയെത്തിയാണ് ബോൾട്ടിൻെറ അജയ്യതക്ക് ബ്ളേക് വീണ്ടും തടയിട്ടത്. 200 മീറ്റ൪ സെമിയിൽ ബ്ളേക് 19.93 സെക്കൻഡിൽ ഓടിയെത്തിയപ്പോൾ ബോൾട്ടിൻെറ സമയം 20.26 സെക്കൻഡായിരുന്നു. നേരത്തേ നൂറു മീറ്ററിൽ 9.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ബ്ളേക് ബോൾട്ടിനെ അട്ടിമറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.