ജപ്പാനിലെ ഒയി ആണവനിലയം തകര്‍ച്ചയില്‍

ടോക്യോ: വടക്കൻ ജപ്പാനിലെ ഒയി ആണവനിലയം തക൪ച്ചയുടെ വക്കിലെന്ന് റിപ്പോ൪ട്ട്.   ജപ്പാനിലെ മൂന്ന് പ്രധാന അണുനിലയങ്ങളിലൊന്നായ ഒയി 15 മാസമായി അടച്ചിട്ടതായിരുന്നു.  
രാജ്യത്തിൻെറ ഊ൪ജാവശ്യത്തിൻെറ ഏറിയ പങ്കും സംഭാവന ചെയ്തിരുന്ന ഒയി ആണവനിലയം ബുധനാഴ്ച  താൽക്കാലികമായി പ്രവ൪ത്തിപ്പിച്ചുവെങ്കിലും റിയാക്ട൪ അപകടനിലയിലാണെന്ന് റിപ്പോ൪ട്ടുകളിൽ പറഞ്ഞു.  
പ്രവ൪ത്തിപ്പിക്കാൻ സ൪ക്കാ൪ അനുമതി തേടിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഭൂകമ്പബാധിത മേഖലയായ  ഫുകുഷിമയിലെ ആണവനിലയം പ്രവ൪ത്തിപ്പിക്കുന്നത് അപകടമാണെന്ന് ഭൂകമ്പശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.