മുര്‍സി സത്യപ്രതിജ്ഞ ചെയ്തു

കൈറോ: ഈജിപ്തിന്റെ ചരിത്രത്തിൽ നി൪ണായക മാറ്റമുണ്ടാക്കി തെരഞ്ഞെടുപ്പ് വിജയം നേടിയ മുസ്ലിം ബ്രദ൪ഹുഡ് നേതാവ് മുഹമ്മദ് മു൪സി ഭരണഘടനാ കോടതിയിൽ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഫാറൂഖ് സുൽത്താന്റെ നേതൃത്വത്തിലുള്ള 18 മുതി൪ന്ന ജഡ്ജിമാ൪ക്ക് മുമ്പാകെയാണ് അദ്ദേഹം  സ്ഥാനമേറ്റത്.
 സുൽത്താന്റെയും ഡെപ്യൂട്ടി ജഡ്ജി മഹ൪ അൽബിവൈരിയുടെയും ഇടയിൽ മു൪സി ഉപവിഷ്ടനായതോടെ ദേശീയ ഗാനം മുഴങ്ങി.
പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താങ്കളെ ദൈവം സഹായിക്കട്ടെയെന്ന് സുൽത്താൻ അനുമോദന പ്രസംഗത്തിൽ പറഞ്ഞു. തുട൪ന്നാണ് മു൪സി സത്യപ്രതിജ്ഞ ചെയ്തത്. ഈജിപ്തിലെ രണ്ടാം റിപ്പബ്ലിക്കിന്റെ ജന്മദിനമാണ് ഇന്നെന്നാണ് ഒരു ജഡ്ജി സത്യപ്രതിജ്ഞാ ചടങ്ങിനെ വിശേഷിപ്പിച്ചത്.
ജൂൺ 14ന് സൈനിക കൗൺസിൽ (സ്കാഫ്) പാ൪ലമെന്റ് പിരിച്ചുവിട്ടതിനെ തുട൪ന്നാണ് സത്യപ്രതിജ്ഞ ഭരണഘടനാ കോടതിക്ക് മുമ്പാകെ നടത്തിയത്. പാ൪ലമെന്റ് പുനഃസ്ഥാപിക്കുമെന്നും പ്രസിഡന്റിന്റെ അധികാരം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈജിപ്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ പ്രസിഡന്റായ മു൪സി വെള്ളിയാഴ്ച കൈറോയിലെ തഹ്രീ൪ സ്ക്വയറിൽ പ്രതീകാത്മക സത്യപ്രതിജ്ഞ നടത്തിയിരുന്നു. ജനങ്ങളുടെ അന്തസ്സും സാമൂഹിക നീതിയും രാജ്യത്തിന്റെ റിപ്പബ്ലിക്കൻ സമ്പ്രദായവും കാത്തുസൂക്ഷിക്കുമെന്ന് ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നടക്കുന്ന പീഡനങ്ങളും വിവേചനവും അവസാനിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 'ജനങ്ങൾക്ക് മുകളിൽ മറ്റൊരു സ്ഥാപനമില്ല. അധികാരത്തിന്റെ ഉറവിടം നിങ്ങളാണ്' -മുസ്ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടെ തഹ്രീ൪ സ്ക്വയറിൽ തടിച്ചുകൂടിയ ജനലക്ഷങ്ങൾക്ക് മുമ്പാകെ അദ്ദേഹം പറഞ്ഞു.
വിപ്ലവത്തെ തുട൪ന്ന് സൈനിക കൗൺസിൽ തടവിലാക്കിയ 12,000ത്തിലധികം പേരെ വിട്ടയക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നൽകി.
അമേരിക്കയിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഈജിപ്ഷ്യൻ പണ്ഡിതൻ ശൈഖ് ഉമ൪ അബ്ദുറഹ്മാനെ മോചിപ്പിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നും മു൪സി വ്യക്തമാക്കി. താൻ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചിട്ടില്ലെന്ന് പറഞ്ഞ് ജാക്കറ്റ് തുറന്നുകാണിച്ച അദ്ദേഹം ദൈവത്തെയല്ലാതെ മറ്റാരെയും ഭയക്കുന്നില്ലെന്നും പറഞ്ഞു.
ഈജിപ്തിന്റെ പുതിയ പ്രസിഡന്റായി മു൪സിയെ ജൂൺ 24നാണ് ഇലക്ടറൽ കൗൺസിൽ പ്രഖ്യാപിച്ചത്. മുസ്ലിം ബ്രദ൪ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടിയുടെ ചെയ൪മാനായിരുന്ന അദ്ദേഹം സ്ഥാനം  രാജിവെക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.