ലണ്ടൻ: നാട്ടിൽ നടക്കുന്ന ഒളിമ്പിക്സിൽ ദേശീയ ടീമിന്റെ ജഴ്സിയണിയുകയെന്ന ഡേവിഡ് ബെക്കാമിന്റെ സ്വപ്നം പൂവണിയില്ല. ബ്രിട്ടന്റെ 18 അംഗ ടീമിൽ താനുണ്ടാവില്ലെന്ന് ബെക്കാം അറിയിച്ചു. നേരത്തേ 35 അംഗ സാധ്യതാ സംഘത്തിൽ ഇടംപിടിച്ചതോടെ ഒരിക്കൽ കൂടി രാജ്യാന്തരതലത്തിൽ പ്രത്യക്ഷപ്പെടാനാവുമെന്ന പ്രതീക്ഷയിലായിരുന്നു 37കാരൻ.
അമേരിക്കൻ ക്ളബായ ലോസ് ആഞ്ജലസ് ഗാലക്സിയുടെ താരമാണ് മുൻ ഇംഗ്ളീഷ് ക്യാപ്റ്റനായ ബെക്കാം ഇപ്പോൾ. അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താൻ ദേശീയ കോച്ച് സ്റ്റുവ൪ട്ട് പിയേഴ്സ് കഴിഞ്ഞയാഴ്ച അമേരിക്കയിലെത്തിയിരുന്നു. ടീമിൽ ഇടം ലഭിക്കാത്തതിലുള്ള നിരാശ ബെക്കാം മറച്ചുവെച്ചില്ല. കളിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ അതൊരു ആദരവാകുമായിരുന്നു. ബ്രിട്ടൻ സ്വ൪ണം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ടീമിന്റെ ഏറ്റവും വലിയ അനുകൂലിയായി താനുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഒളിമ്പിക് ദീപശിഖ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ നിയോഗിക്കപ്പെട്ട പ്രമുഖരിലൊരാൾ ബെക്കാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.