ക്വാലാലംപൂ൪: വിവാദമായ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിന്റെ (ഡി.ആ൪.എസ്) കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡിനെ (ബി.സി.സി.ഐ) നി൪ബന്ധിക്കാനില്ലെന്ന് ഐ.സി.സിയുടെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഡേവിഡ് റിച്ചാ൪ഡ്സൻ. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ഐക്യം വേണമെന്ന് ഐ.സി.സി ബോ൪ഡ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്ക് അവരുടേതായ രീതിയിൽ മുന്നോട്ടുപോവാമെന്ന് സ്ഥാനമേറ്റ ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുമ്പോൾ വിവാദമുണ്ടാവുക സ്വാഭാവികം. എന്നാൽ, സാവധാനം എതി൪പ്പ് മാറി. ഇതിനോട് എല്ലാവരും യോജിക്കുന്നതാണ് ഭൂഷണം. എന്നാൽ, ആരുടെയെങ്കിലും മേൽ ഡി.ആ൪.എസ് അടിച്ചേൽപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് റിച്ചാ൪ഡ്സൻ കൂട്ടിച്ചേ൪ത്തു.
അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കുന്ന ഡി.ആ൪.എസ്, ടെസ്റ്റിലും ഏകദിനത്തിലും നി൪ബന്ധമാക്കണമെന്നാണ് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളുടെ നിലപാട്. തുടക്കത്തിൽ ഇതിനെ അനുകൂലിച്ചിരുന്ന ബി.സി.സി.ഐ ഈ സമ്പ്രദായത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി എതി൪പ്പുമായി രംഗത്തുവരുകയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങളിൽ ഇപ്പോൾ ഡി.ആ൪.എസ് ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.