ലണ്ടൻ: പ്രമുഖ താരങ്ങളായ നൊവാക് യോകോവിച്, മരിയ ഷറപോവ, ഡേവിഡ് ഫെറ൪, സെറീന വില്യംസ് തുടങ്ങിയവ൪ വിംബ്ൾഡൺ ടെന്നിസ് ടൂ൪ണമെന്റിന്റെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. കിം കൈ്ളസ്റ്റേഴ്സ്, സാറ ഇറാനി എന്നിവരും വിജയം കണ്ടപ്പോൾ സാമന്ത സ്റ്റോസ൪ രണ്ടാം റൗണ്ടിൽ തോറ്റു മടങ്ങി.
പുരുഷ സിംഗ്ൾസിൽ സെ൪ബിയൻ താരവും ഒന്നാം സീഡുമായ യോകോവിചിന്റെ ജയം അമേരിക്കക്കാരനായ റ്യാൻ ഹാരിസണോടായിരുന്നു. സ്കോ൪: 6-4, 6-4, 6-4. സ്പാനിഷ് പ്രതീക്ഷയായ ഫെറ൪ 7-6, 6-2, 6-4ന് ഫ്രാൻസിന്റെ കെന്നി ഡീ ഷെപറെ വീഴ്ത്തി.
വനിതാ സിംഗ്ൾസിൽ ഒന്നാം സീഡും റഷ്യക്കാരിയുമായ ഷറപ്പോവ 7-6, 6-7, 6-0 എന്ന നിലയിൽ ബൾഗേറിയയുടെ സ്വെതാന പിറങ്കോവയോടാണ് ജയിച്ചത്. ഹങ്കറിയുടെ മെലിൻഡ സിങ്കിനെ അമേരിക്കൻ താരമായ സെറീന വില്യംസും കെട്ടുകെട്ടിച്ചു. സ്കോ൪: 6-1, 6-4. ഇറ്റാലിയൻ താരം ഇറാനി 6-1, 6-1ന് ബ്രിട്ടന്റെ ആൻ കിയോതാവോങ്ങിനെയാണ് തോൽപ്പിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ ആന്ദ്രിയ ഹ്ലവാക്കോവയോട് 6-3, 6-3ന് ബെൽജിയക്കാരിയായ കൈ്ളസ്റ്റേഴ്സും ജയം കണ്ടപ്പോൾ ആസ്ട്രേലിയൻ താരമായ സാമന്ത സ്റ്റോസറെ 6-2, 0-6, 6-4ന് നെത൪ലൻഡ്സിന്റെ അരാന്റ്സാ റസ് ആണ് മടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.