കൈറോ: ഈജിപ്ത് മുൻ എ ണ്ണവകുപ്പ് മന്ത്രി സമീഹ് ഫഹ്മിക്ക് 15 വ൪ഷം തടവുശിക്ഷ. വിപണിവിലയിലും താഴ്ന്ന നിരക്കിൽ ഇസ്രായേലിലേക്ക് പ്രകൃതി വാതകം കയറ്റുമതി ചെയ്ത കുറ്റത്തിനാണ് കൈറോ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഫഹ്മിക്ക് പുറമെ ബിസിനസുകാരനായ ഹുസൈൻ സാലിമിനും അതേ ശിക്ഷ ലഭിച്ചു. എണ്ണവകുപ്പിലുണ്ടായിരുന്ന അഞ്ച് ഉന്നത ഉദ്യോഗസ്ഥ൪ക്കും ഇതേ കുറ്റത്തിന് ശിക്ഷ ലഭിച്ചു. ഹുസ്നി മുബാറക് സ്ഥാന ഭ്രഷ്ടനായശേഷം ഭരണത്തിലിരുന്ന സൈനിക നേതൃത്വമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതിനിടെ, രാജ്യത്തെ പുതിയ ഭരണകൂടം വാതക ഇടപാടുമായി ബന്ധപ്പെട്ട് ഇസ്രായേലുമായുള്ള 15 വ൪ഷത്തെ കരാ൪ റദ്ദാക്കിയിട്ടുണ്ട്. ഇസ്രായേലിന് ആവശ്യമായ 40 ശതമാനം വാതകവും ഈജിപ്താണ് നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.