സിറിയയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; 31 മരണം

ഡമസ്കസ്: സിറിയയിൽ സൈന്യവും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസം ഡമസ്കസിന് സമീപപ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ 31 പേ൪ കൊല്ലപ്പെട്ടു. ഖുദ്സായയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. ഇവ൪ പ്രക്ഷോഭകരാണോ സിവിലിയന്മാരാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഡെയ൪ എസ്സോറിൽ കുട്ടിയടക്കം അഞ്ചുപേരും ഖാൻ ശൈഖുൻ നഗരത്തിൽ നാല് സുരക്ഷാ സൈനികരും പ്രക്ഷോഭകനും ഖാൻ സബേൽ നഗരത്തിൽ  അഞ്ച് സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോ൪ട്ട്.
പ്രസിഡന്റ് ബശ്ശാ൪ അൽഅസദിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെയായി 15,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
യു.എൻ പ്രത്യേക പ്രതിനിധി കോഫിഅന്നൻ ഇവിടെ വെടിനി൪ത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും  അക്രമങ്ങൾ രൂക്ഷമാണെന്നാണ് റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.