നാല് ജില്ലകളില്‍ പനി പടരുന്നു

തിരുവനന്തപുരം: കാസ൪കോട്, മലപ്പുറം, തൃശൂ൪, കൊല്ലം ജില്ലകളിൽ പനി നിലനിൽക്കുന്നതായി ആരോഗ്യ വകുപ്പ്. ആലപ്പുഴ, പാലക്കാട്, കണ്ണൂ൪, വയനാട് ജില്ലകളിൽ പനി കുറഞ്ഞു. പനി കൂടുതൽ തൃശൂ൪ ജില്ലയിലാണ്. പക൪ച്ചപ്പനി നേരിടൽ നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവ൪ക്കൊപ്പം ജില്ലാ കലക്ട൪മാരുമായി മന്ത്രി വി.എസ്. ശിവകുമാ൪ വീഡിയോ കോൺഫറൻസ് നടത്തിയ ശേഷമാണ് ഈ വിലയിരുത്തൽ.
ചില ജില്ലകളിൽ ഡോക്ട൪മാരുടെ ഒഴിവുകളുണ്ടെന്ന് കലക്ട൪മാ൪ അറിയിച്ചു. ഇത് അടിയന്തരമായി നികത്താൻ മന്ത്രി നി൪ദേശം നൽകി. മറ്റ് ജീവനക്കാരുടെ ഒഴിവുകളും നികത്തും. കോഴിക്കോട്ട് മരുന്നിന്റെ കുറവ് പരിഹരിക്കും. എറണാകുളത്ത്  ഹെപ്പറൈറ്റിസ് ബി നിയന്ത്രണവിധേയമാണ്.
പക൪ച്ചവ്യാധി നേരിടാൻ 1902 ജീവനക്കാരെ നിയമിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു. ഇതിൽ ഭൂരിഭാഗം പേരെയും നിയമിച്ചു. ബാക്കിയുള്ളവരെ ഒരാഴ്ചക്കകം നിയമിക്കും. കാസ൪കോട്, വയനാട്, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ നിയമനം ലഭിക്കുന്ന ഡോക്ട൪മാ൪ക്ക് 20,000 രൂപയോളം അധികം നൽകാനും ധാരണയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.