വിംബ്ള്‍ഡണ്‍: ദ്യോകോവിച്ച്, ഷറപോവ രണ്ടാം റൗണ്ടില്‍

ലണ്ടൻ: അഞ്ചുതവണ ജേത്രിയായ വീനസ് വില്യംസ് വിംബ്ൾഡൺ ടെന്നിസ് ടൂ൪ണമെൻറിൻെറ ആദ്യറൗണ്ടിൽ പുറത്തായി. റഷ്യയുടെ എലേന വെസ്നിനയാണ് നേരിട്ടുള്ള സെറ്റുകൾക്ക് വീനസിനെ തുരത്തിയത്. സ്കോ൪ 6-1, 6-3. പുരുഷവിഭാഗം ടോപ്സീഡ് നൊവാക് ദ്യോകോവിച്ച് 6-3, 6-3, 6-1ന് യുവാൻ കാ൪ലോസ് ഫെരേറോയെ തോൽപിച്ച് രണ്ടാംറൗണ്ടിലെത്തി. എട്ടാം സീഡ് യാങ്കോ ടീപ്സാരെവിച്ച് 6-4, 7-6, 6-2ന് ഡേവിഡ് നൽബാൻഡിയനെ തോൽപിച്ച് രണ്ടാം റൗണ്ടിലെത്തി. ഗില്ലെസ് സിമോൺ, ഫെ൪ണാണ്ടോ വെ൪ഡാസ്കോ, റാഡെക് സ്റ്റെപാനെക്, റിച്ചാ൪ഡ് ഗാസ്ക്വെതുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.
വനിതകളിൽ ടോപ് സീഡ് മരിയ ഷറപോവ 6-2, 6-3ന് അനസ്താസിയ റോഡിയോനോവയെ കീഴടക്കി രണ്ടാം റൗണ്ടിൽ ഇടമുറപ്പിച്ചു. മൂന്നാം സീഡ് ആഗ്നിയേസ്ക റാഡ്വാൻസ്ക, 11ാം സീഡ് നാ ലി, അഞ്ചാം സീഡ് സാമന്ത സ്റ്റോസ൪ തുടങ്ങിയവ൪ ആദ്യറൗണ്ടിൽ അനായാസജയം നേടിയപ്പോൾ 16ാം സീഡ് ഫ്ളാവിയ പെന്നറ്റ തോറ്റു പുറത്തായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.