ലണ്ടൻ: പ്രശസ്തമായ ലണ്ടൻ പാലത്തിലൂടെ ആട്ടിൻപറ്റത്തെ നയിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളയറിൻെറ ഭാര്യ ചെറിബ്ളയറിൻെറ പ്രതീകാത്മക റാലി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പ്രയാസപ്പെടുന്ന വിധവകളോട് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചാണ് ചെറിയുടെ റാലി.
ഇന്ത്യൻ വംശജനായ ജീവകാരുണ്യ പ്രവ൪ത്തകൻ രാജ് ലൂംബ പ്രഭുവിൻെറ നേതൃത്വത്തിലുള്ള ലൂംബ ഫൗണ്ടേഷനാണ് വിധവാദിനമായ ജൂൺ 23ന് റാലി സംഘടിപ്പിച്ചത്.
1997ലാണ് രാജ് ലൂംബയുടെ ലൂംബ ഫൗണ്ടേഷൻ രൂപവത്കരിച്ചത്. കഴിഞ്ഞ 15 വ൪ഷമായി ഫൗണ്ടേഷൻെറ പ്രസിഡൻറാണ് ചെറി. ഇറാഖ് യുദ്ധത്തെ പിന്തുണച്ച ടോണി ബ്ളയ൪ ആയിരക്കണക്കിന് സ്ത്രീകൾ വിധവകളാകാൻ കാരണക്കാരനായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.