ലണ്ടൻ: സാമ്പത്തിക പ്രതിസന്ധി മൂ൪ച്ഛിക്കുന്ന സാഹചര്യത്തിൽ ക്ഷേമപദ്ധതികൾ വെട്ടിച്ചുരുക്കണമെന്ന നി൪ദേശം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ പരിഗണനയിലെടുത്തു. 25 വയസ്സിൽ താഴെയുള്ളവരുടെ ഭവനാനുകൂല്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കാണ് നീക്കം. സ൪ക്കാ൪ ആനുകൂല്യങ്ങൾ യുവജനങ്ങളെ അലസന്മാരാക്കുന്നതായി കാമറൺ കുറ്റപ്പെടുത്തി. തൊഴിൽ ചെയ്തില്ലെങ്കിലും ജീവിക്കാനാകുമെന്ന മനോഭാവം ശരിയല്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.