ദുബൈ: അ൪ബുദത്തിൻെറ യോ൪ക്ക൪ ‘നോബോൾ’ ആയപ്പോൾ ജീവിതത്തിലേക്ക് ‘ഫ്രീ ഹിറ്റ്’ കിട്ടിയ ഇന്ത്യയുടെ യുവരാജ് സിങ് ആത്മവിശ്വാസത്തോടെ കരിയറിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. സെപ്റ്റംബറിൽ ശ്രീലങ്കയിൽ നടക്കുന്ന ട്വൻറി 20 ലോകപ്പിന് ഇന്ത്യൻ ടീമിൽ തിരികെയത്തൊമെന്ന പ്രതീക്ഷയിലാണ് യുവി. ടീമിലത്തെിയാലും ഇല്ളെങ്കിലും ട്വൻറി 20 ലോകകപ്പിന് മുമ്പ് പൂ൪ണമായും ഫിറ്റ് ആകുകയാണ് ലക്ഷ്യമെന്ന് പറയുന്നു ഇന്ത്യൻ ഓൾറൗണ്ട൪. ഇതിനുവേണ്ടിയുള്ള പരിശീലനം മൂന്നാഴ്ച മുമ്പ് ആരംഭിച്ചു. ട്വൻറി 20 ലോകകപ്പിന് മുമ്പ് ഏതാനും പ്രാദേശിക മത്സരങ്ങളിൽ കളിക്കാനും ആലോചനയുണ്ട്. ‘70 അല്ളെങ്കിൽ 80 ശതമാനം ഫിറ്റ് ആയി തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല. 100 ശതമാനവും യോഗ്യനാകുകയാണ് ലക്ഷ്യം. സെപ്റ്റംബറിൽ അതിനായില്ളെങ്കിൽ പിന്നെയും ഒന്ന്, രണ്ട് മാസം കൂടി എടുത്തേക്കും’- യുവിയുടെ വാക്കുകളിൽ കാൻസറിനെ തോൽപ്പിച്ച അതേ ആത്മവിശ്വാസം.
കാൻസ൪ ചികിത്സ കഴിഞ്ഞ് ഏപ്രിലിൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചത്തെിയ ശേഷം ആദ്യമായി ദുബൈയിലത്തെിയ യുവരാജ് സിങ് മാധ്യമ പ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന ഇന്ത്യൻ പ്രോപ൪ട്ടി ഷോയിൽ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം. രോഗം ജീവിതത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ചും കളിയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുമെല്ലാം യുവരാജ് വാചാലനായി.
‘അമേരിക്കയിലെ ചികിത്സാകാലം എന്നെ ഒരു പുതിയ മനുഷ്യനാക്കി. ജീവിതത്തിൽ പുതിയ കാഴ്ചപ്പാടുകൾ ഉണ്ടായി. കൂടുതൽ കരുത്തനും പ്രചോദിതനുമായത് അക്കാലത്താണ്. ഒരാൾക്ക് ജീവിതം എന്നാൽ എന്തായിരിക്കണമെന്ന് ഇപ്പോൾ മനസ്സിലായി. ഒരു കായിക താരം ശരീരത്തെ കൂടുതൽ ബഹുമാനിക്കണമെന്നും ശ്രദ്ധിക്കണമെന്നും ചികിത്സാകാലം ബോധ്യപ്പെടുത്തി തന്നു. ഞാൻ നാൾക്കുനാൾ ചെറുപ്പമാവുകയല്ല എന്നെനിക്കറിയാം. എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ ഇനിയും സാധ്യതകളുണ്ട്. അതുകൊണ്ട് ഏറെ ശ്രദ്ധിച്ചേ പറ്റൂ’- യുവരാജ് വ്യക്തമാക്കി.
‘രോഗകാലം പ്രയാസകരമായിരുന്നു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, എപ്പോഴുമുള്ള ചുമ. നല്ല ഭക്ഷണം പോലും കഴിക്കാൻ ആകുമായിരുന്നില്ല. ഇപ്പോൾ വളരെ സന്തോഷമുണ്ട്. നല്ല ഭക്ഷണം കഴിക്കാം, ശുദ്ധവായു ശ്വസിക്കാം. ഞാൻ പൂ൪ണ ആരോഗ്യവാനാണെന്ന് സ്വയം ബോധ്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ കുടുംബത്തിനും കൂട്ടുകാ൪ക്കുമുള്ള പ്രാധാന്യമെന്താണെന്നും മനസ്സിലായി. പഴയതിനേക്കാൾ നല്ളൊരു മനുഷ്യനാണ് ഞാനിപ്പോൾ’- ആദ്യ ട്വൻറി 20 ലോകകപ്പ്, 2011 ലോകകപ്പ് എന്നിവയിലെ ഇന്ത്യയുടെ വിജയത്തിൽ നി൪ണായക പങ്ക് വഹിച്ച താരം പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിൽ തൻെറ സ്ഥാനം തിരികെ ലഭിക്കുമോ ഇല്ലയോ തുടങ്ങിയ ചിന്തകളൊന്നും അലട്ടുന്നില്ളെന്ന് യുവരാജ് വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കഴിവിൻെറ പരമാവധി ഉപയോഗപ്പെടുത്തി കളിക്കുന്നത്ര കാലം അതേക്കുറിച്ച് വേവലാതി വേണ്ട. പരിക്കിനും ഫോം മോശമായതിനും ശേഷം കരിയറിലേക്കും രോഗത്തിന് ശേഷം ജീവിതത്തിലേക്കും തിരികെ വന്നയാളാണ് താൻ. ഐ.പി.എല്ലിൽ നിന്നും പ്രാദേശിക മത്സരങ്ങളിൽ നിന്നും നിരവധി യുവതാരങ്ങൾ ഉയ൪ന്നുവരുന്നത് നല്ല കാര്യമാണ്. യുവതാരങ്ങൾക്ക് ഏറ്റവും അധികം അവസരം ലഭിക്കുന്ന മത്സരമാണ് ഐ.പി.എൽ. ലോകോത്തര താരങ്ങൾക്കൊപ്പം, വലിയ ജനക്കൂട്ടത്തിന് മുന്നിൽ കളിക്കുന്നത് അവരുടെ ആത്മവിശ്വാസം വ൪ധിപ്പിക്കും. എന്നാൽ, ഐ.പി.എല്ലിന് കൊടുക്കുന്ന അതേ പ്രാധാന്യം അവ൪ ടെസ്റ്റ് ക്രിക്കറ്റിനും കൊടുക്കണമെന്ന് യുവരാജ് ചൂണ്ടിക്കാട്ടി.
കരിയറിൽ തിരിച്ചടികൾ നേരിടുമ്പോൾ തളരരുതെന്ന ഉപദേശം പുതിയ കളിക്കാ൪ക്ക് നൽകാനും യുവി മറന്നില്ല- ‘മരണം വരെ പോരാടുക, ആ നിലക്ക് വേണം എന്തിനെയും നേരിടാൻ’- യുവരാജ് പറഞ്ഞു. യുവരാജ് സിങ് ബ്രാൻഡ് അംബാസഡ൪ ആയ ഇൻവെസ്റ്റേഴ്സ് ക്ളിനിക്കിൻെറ സി.ഇ.ഒ ഹണി കത്യാൽ, സെയിൽസ് ഡയറക്ട൪ സണ്ണി കത്യാൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
നേരത്തേ, ഇന്ത്യൻ പ്രോപ൪ട്ടി ഷോയുടെ ഉദ്ഘാടനം ദുബൈ ചേംബ൪ ഓഫ് കൊമേഴ്സ് ചെയ൪മാൻ അബ്ദുറഹിമാൻ അൽ ഗുറൈ൪ നി൪വഹിച്ചു. സംഘാടകരായ സുമൻസ എക്സിബിഷൻസ് സി.ഇ.ഒ സുനിൽ ജയ്സ്വാൾ സന്നിഹിതനായിരുന്നു. വേൾഡ് ട്രേഡ് സെൻററിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദ൪ശനം. ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.