പരിയാരത്ത് റോഡരികിൽ മാലിന്യം തള്ളിയ നിലയിൽ
മുട്ടിൽ: മുട്ടിൽ പരിയാരത്ത് റോഡരികിൽ വൻതോതിൽ മാലിന്യം തള്ളി. പരിയാരം ചേനംകൊല്ലി റോഡരികിൽ ജലസേചന വകുപ്പിന്റെ കനാൽ സ്ഥലത്തും പരിയാരം ചിലഞ്ഞിച്ചാൽ ചക്കര പടിയിൽ കമ്പളക്കാട് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുമാണ് മാലിന്യം തള്ളിയത്. ജനവാസ മേഖലയാണിവിടം.
പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ള മാലിന്യം ലോറിയിൽ ബുധനാഴ്ച രാത്രിയിൽ തള്ളുകയായിരുന്നു. ലോറിയുടെ ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ജനവാസ മേഖലയിൽ നിന്നും മാലിന്യം നീക്കംചെയ്ത് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.