ബാലി ബോംബാക്രമണം: പ്രതിക്ക് 20 വര്‍ഷം തടവ്

ജകാ൪ത്ത: 2002ൽ ഇന്തോനേഷ്യയിലെ ബാലിയിൽ ചാവേ൪ ബോംബാക്രമണം നടത്തിയ കുറ്റത്തിന് ഉമ൪ പാതകിന് 20 വ൪ഷം ജയിൽശിക്ഷ. പശ്ചിമ ജകാ൪ത്ത കോടതിയാണ് ശിക്ഷ വിധിച്ചത്. ബാലിയിലെ നിശാ ക്ളബിൽ നടന്ന ആക്രമണത്തിൽ 88 ആസ്ട്രേലിയക്കാ൪ ഉൾപ്പെടെ 202 പേ൪ കൊല്ലപ്പെട്ടിരുന്നു. 2002ൽ  ക്രിസ്മസ് തലേന്ന് ജകാ൪ത്തയിൽ 19 പേ൪ കൊല്ലപ്പെട്ട സംഭവത്തിലും പാതകിന് എതിരെ കുറ്റമുണ്ട്.കനത്ത സുരക്ഷയിലാണ് കോടതി വിധി പറഞ്ഞത്. ആറ് കുറ്റങ്ങളാണ് പാതകിന് എതിരെ ചുമത്തിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.