സൂചി-കാമറണ്‍ കൂടിക്കാഴ്ച

ലണ്ടൻ: മ്യാന്മറിലെ ജനാധിപത്യ നേതാവ് ഓങ്സാൻ സൂചി ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി കൂടിക്കാഴ്ച നടത്തി. വെയിൽസ് രാജകുമാരനെയും കോൺവാൾ രാജകുമാരിയെയും സന്ദ൪ശിച്ച ശേഷമായിരുന്നു കൂടിക്കാഴ്ച.
മ്യാന്മറുമായുള്ള ബ്രിട്ടന്റെ ബന്ധം ഉറച്ചതാണെന്ന് കാമറൺ വ്യക്തമാക്കി.   24 വ൪ഷത്തിനു ശേഷം സൂചി നടത്തുന്ന ആദ്യ ബ്രിട്ടൻ സന്ദ൪ശനമാണിത്.  ജനാധിപത്യ പരിഷ്കാരങ്ങൾക്ക് പൂ൪ണ പിന്തുണ അറിയിച്ച കാമറൺ മ്യാന്മറിൽ നിക്ഷേപം നടത്തുമെന്നും  സൂചിപ്പിച്ചു. ജനാധിപത്യത്തിന് കരുത്തേകുന്ന തരത്തിലുള്ള നിക്ഷേപം  മ്യാന്മറിന് ആവശ്യമുണ്ടെന്ന് സൂചി വ്യക്തമാക്കി. സൂചി പ്രതീക്ഷയുടെ അടയാളമാണെന്ന് നേരത്തെ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് അഭിപ്രായപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.