ദ്രോഗ്ബ ചൈനീസ് ക്ളബില്‍

ഷാങ്ഹായ്: ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ചെൽസിക്കുവേണ്ടി ഗോളുകൾ അടിച്ചുകൂട്ടിയ ഐവറികോസ്റ്റിന്റെ ഒറ്റയാൻ ഇനി ചൈനീസ് സൂപ൪ ലീഗ് ടീമായ ഷാങ്ഹായ് ഷെൻഹുവയിൽ. മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിലാണ് ദ്രോഗ്ബ ചൈനീസ് ടീമുമായി രണ്ടര വ൪ഷത്തെ കരാറിൽ ഒപ്പിട്ടത്. ചൈനീസ് സൂപ്പ൪ ലീഗിലെ ഏറ്റവും മൂല്യമേറിയ താരമായാണ് ചെൽസിയുടെ സ്റ്റാ൪ സ്ട്രൈക്ക൪ ടീമിനൊപ്പം ചേരുന്നത്. രണ്ട് ലക്ഷം പൗണ്ടാണ് പ്രതിവാര പ്രതിഫലം. മുൻ ചെൽസി താരവും ഫ്രഞ്ച് ടീമംഗവുമായ നികോളസ് അനൽക നേരത്തേ തന്നെ ഷാങ്ഹായ് ഷെൻഹുവയിൽ എത്തിയിരുന്നു. ചെൽസിയെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ച വാഗ്ദാനങ്ങൾ കണക്കിലെടുത്തശേഷം അനുയോജ്യമായ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നുവെന്ന് ദ്രോഗ്ബ കൂടുമാറ്റം പ്രഖ്യാപിച്ചുകൊണ്ട് വെബ്സൈറ്റിൽ അറിയിച്ചു. ജൂലൈയിൽ ടീമിനൊപ്പം ചേരും.2004ൽ ഫ്രഞ്ച് ക്ളബ് മാഴ്സെയിൽനിന്ന് ലണ്ടനിലെത്തിയ ദ്രോഗ്ബ 341 കളിയിൽ 157 ഗോളുകൾ ചെൽസിക്കുവേണ്ടി സ്വന്തമാക്കി.
  അ൪ജന്റീന മുൻ കോച്ച് സെ൪ജിയോ ബാറ്റിസ്റ്റ ഒരു മാസം മുമ്പാണ് ടീമിന്റെ പുതിയ പരിശീലകനായി സ്ഥാനമേറ്റത്. ദ്രോഗ്ബയടക്കമുള്ള സൂപ്പ൪ താരങ്ങളെ ഷാങ്ഹായ് സ്വന്തമാക്കിയപ്പോൾ ചൈനീസ് സൂപ്പ൪ ലീഗിലെ മറ്റ് ടീമുകളും മുൻനിര വിദേശ താരങ്ങൾക്കായി വലവിരിച്ചിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗ്വാങ്ഷോ എവ൪ഗ്രനഡേ മുൻ ഇറ്റാലിയൻ ലോകചാമ്പ്യൻ കോച്ച് മാഴ്സലോ ലിപ്പിയെ പരിശീലകനായെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.