നീലേശ്വരത്ത് മാധവന്‍കുട്ടിക്കെതിരെ പോസ്റ്റര്‍

കാസ൪ക്കോഡ്: നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ നടത്തുന്ന 'രക്തസാക്ഷ്യം' പരിപാടിക്കെത്തുന്ന 'ദേശാഭിമാനി' കൺസൽട്ടിങ് എഡിറ്റ൪ എൻ. മാധവൻ കുട്ടിക്കെതിരെ വ്യാപക പോസ്റ്ററുകൾ. കയ്യൂരിന്റെ മക്കൾ എന്ന പേരിലാണ് പോസ്റ്റ൪ ഇറങ്ങിയത്.

വി.എസ് അച്യുതാനന്ദൻ അനുകൂലികളുടെ ശക്തികേന്ദ്രമാണ് നീലേശ്വരം. ഇവിടുത്തെ വി.എസ് ഓട്ടോ സ്റ്റാൻഡിൽ മാധവൻ കുട്ടിക്കെതിരെ ഫ്ളക്സ് ബോ൪ഡും പ്രത്യക്ഷപ്പെട്ടു. ഏതാനും നാളുകളായി സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവാണ് മാധവൻ കുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.