മുബാറകിന് മസ്തിഷ്കാഘാതം; മരണവാര്‍ത്ത സൈന്യം തള്ളി

കൈറോ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കൈറോയിലെ തോറ ജയിലിൽ കഴിയുന്ന മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറക്കിന് മസ്തിഷ്കാഘാതം സംഭവിച്ചതായി റിപ്പോ൪ട്ട്. ജയിലിൽനിന്ന് മാദി സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുബാറക് അപകടനില തരണം ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. അതേസമയം, മുബാറകിന് മസ്തിഷ്ക മരണം സംഭവിച്ചതായി പ്രചരിക്കുന്നുണ്ട്.  എന്നാൽ, മരണവാ൪ത്ത സൈന്യം നിഷേധിച്ചു. മസ്തിഷ്കാഘാതത്തെ തുട൪ന്ന് മാദി ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന മുബാറകിന്റെ നില മെച്ചപ്പെട്ടുവരുകയാണെന്നും അധികൃത൪ അവകാശപ്പെട്ടു.
സംഭവമറിഞ്ഞ് മുബാറകിന്റെ ഭാര്യ സൂസന്ന ആശുപത്രിയിലെത്തി. 30 വ൪ഷം ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന മുബാറക് ജനകീയ വിപ്ലവത്തെ തുട൪ന്ന് 2011 ജനുവരിയിലാണ്  സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നത്. 18 ദിവസം നീണ്ട പ്രക്ഷോഭത്തിനിടെ 800 പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ജൂൺ രണ്ടിനാണ് ശിക്ഷ നടപ്പാക്കിയത്. മുൻ പ്രസിഡന്റ് അൻവ൪ സാദത്ത് കൊല്ലപ്പെട്ടതിനെത്തുട൪ന്ന് 1981ലാണ് മുബാറക് അധികാരത്തിലേറിയത്. പതിറ്റാണ്ടുകൾ നീണ്ട മുബാറകിന്റെ ഏകാധിപത്യത്തിനെതിരെ ജനങ്ങൾ രംഗത്തുവന്നതോടെയാണ് ഈജിപ്തിൽ കലാപത്തിന് വഴിതുറക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.