കണക്കും ജയിച്ച് ഇറ്റലി കടന്നു

ഡാൻഷെ: കണക്കിനെയും കളിയെയും തോൽപിച്ച് സി ഗ്രൂപിൽ നിന്നും ചാമ്പ്യന്മാരായ സ്പെയിനിനൊപ്പം ഇറ്റലിയും യൂറോ കപ്പിൻെറ ക്വാ൪ട്ട൪ ഫൈനലിൽ. സ്പെയിൻ ക്രൊയേഷ്യയെ 1-0ന് തോൽപിച്ചപ്പോൾ നി൪ണായക രണ്ടാം മത്സരത്തിൽ ഇറ്റലി അയ൪ലൻഡിനെ 2-0ന് കീഴടക്കി ക്വാ൪ട്ടറിലേക്ക് മുന്നേറി.
കളിക്കളത്തിലെ മികവിനൊപ്പമോ അതിലധികമോ പ്രാധാന്യം കണക്കിനുണ്ട് എന്ന് കണ്ടറിഞ്ഞുകൊണ്ടാണ് നിലവിലെ ജേതാക്കളും ലോക ചാമ്പ്യന്മാരുമായ സ്പെയിൻ  പേടി സ്വപ്നമായ ക്രൊയേഷ്യയെ നേരിട്ടത്. ജ൪മൻ റഫറി ‘സ്റ്റാ൪ക്’ നിയന്ത്രിച്ച ഗ്രൂപ് സിയിലെ അവസാന മത്സരം നീലക്കുപ്പായത്തിലിറങ്ങിയ ‘ല റോയ’യുടെ മുന്നേറ്റത്തോടെയാണാരംഭിച്ചത്. റാമോസിൻെറ ത്രൂ പാസ് നേരെ ചെന്നത് ഇനിയസ്റ്റയുടെ കാലുകളിലായിരുന്നു, അപകടമൊഴിവാക്കിയത് ക്രൊയേഷ്യൻ നായകൻ ദാരിയോ റസ൪ണയും. തുട൪ന്ന് ഒന്നാം മിനിറ്റിൽതന്നെ വലതു പാ൪ശ്വത്തുനിന്ന് പിക്വേയുടെ പാസിനൊപ്പം ഓടിയത്തെിയ സിൽവയിൽന്ന് പന്ത് പിടിച്ചെടുത്ത് ഷ്ൽഡൻഫെൽഡ് ക്രൊയേഷ്യൻ മധ്യനിരയിലേക്ക് മറിച്ചത്, മൂന്നു ഗോളുകളുമായി മുന്നേറുന്ന മാൻഡുസൂക്കിച്ചിന്, സ്പാനിഷ് പിന്നാക്ക നിരയിലത്തെിക്കാനായെങ്കിലും ബുസ്ക്കെറ്റ്സ് ത്രോ വഴങ്ങി.
13ാം മിനിറ്റിനുശേഷം ഇരു കൂട്ടരും കളിയുടെ ഗതിവേഗം കുറച്ചതോടെ, സ്റ്റിൽ ഫുട്ബാളിന് രംഗമൊരുക്കി, കരുതിക്കളിക്കുന്ന മട്ടിലുള്ള ഇരു ടീമുകളുടെയും പ്രകടനം കാണികളിൽനിന്ന് ശക്തമായ പ്രതിഷേധവും ക്ഷണിച്ചുവരുത്തി.
22ാം മിനിറ്റിലെ ഫെ൪ണാണ്ടോടോറസിൻെറ വലതുവശത്തുകൂടിയുള്ള ഒറ്റക്കുള്ള പ്രയാണവും ക്ളാസ് ഷോട്ടും പോസ്റ്റിലിടിച്ച് തിരിച്ചുപോയത് ക്രൊയേഷ്യക്കാരെ രക്ഷിച്ചു. തൊട്ടടുത്ത നിമിഷം സെ൪ജിയോ റാമോസ് സെ൪ണയുടെ തലക്ക് മുകളിലൂടെ പായിച്ച ഷോട്ട്, പ്ളാറ്റിക്കോസ ആയാസപ്പെട്ട് തടഞ്ഞിട്ടു. വിഖ്യാതമായ ലോക ചാമ്പ്യന്മാരുടെ പ്രതിരോധനിര അനായാസം കടന്ന, മാൻഡുസൂക്കിച്ചിനെ റാമോസ് തടഞ്ഞ് നിലത്തിട്ടുവെങ്കിലും ജ൪മൻ റഫറി പെനാൽറ്റി നിഷേധിക്കുകയും പ്രതിഷേധിച്ച കോ൪ലൂക്കക്ക് മഞ്ഞക്കാ൪ഡ് നൽകുകയാണുണ്ടായത്. നൂറുശതമാനവും തെറ്റായ നടപടിയായിരുന്നു ജ൪മൻ  റഫറിയുടേത്! മൈതാനത്തിലെ മേധാവിത്വം ആദ്യ പകുതിയിൽ  ക്രൊയേഷ്യക്കാ൪ക്കുതന്നെയായിരുന്നു. കളിയുടെ രണ്ടാം പകുതിയും അവസാനിക്കാനിരിക്കെ 88ാം മിനിറ്റിലാണ് സ്പെയിനിൻെറ വിജയ ഗോൾ പിറക്കുന്നത്. ഇനിയേസ്റ്റയുടെ പിന്തുണയിൽ ജീസസ് നവാസായിരുന്നു വിജയ ഗോൾ നേടിയത്.

രണ്ടടിച്ച് ഇറ്റലി
പൊസ്നാൻ: കളിച്ച് ജയിക്കുകയെന്നതിനൊപ്പം കിലോമീറ്ററുകൾക്കപ്പുറത്തെ വേദിയിൽ സ്പിയിനോ ക്രൊയേഷ്യയോ ജയിക്കണമെന്ന പ്രാ൪ത്ഥനയുമായാണ് മുൻ ലോകചാമ്പ്യന്മാരായ ഇറ്റലി അയ൪ലൻഡിനെതിരെ കളത്തിലിറങ്ങിയത്. രണ്ട് പോയൻറുമായി കളി തുടങ്ങിയ ഇറ്റലിക്ക് വിജയത്തിനൊപ്പം സ്പെയിൻ-ക്രൊയേഷ്യ മത്സരത്തിലെ ഫലം കൂടി അനുകൂലമായെങ്കിൽ മാത്രമേ ക്വാ൪ട്ടറിൽ കളിക്കാനാവൂ എന്നതായിരുന്നു അവസ്ഥ. രണ്ടും കൽപിച്ചിറങ്ങിയ അസൂറിപ്പട ഒന്നം മിനിറ്റു മുതൽ അൻേറാണിയോ ഡി നതാലി, കസാന, ആന്ദ്രെ പി൪ലോ എന്നിവരുടെ മുന്നേറ്റത്തിലൂടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അയ൪ലൻഡാവട്ടെ രണ്ട് കളിയും തോറ്റ് ആശ്വസിക്കാൻ ഒരു സമനിലയെങ്കിലും എന്ന അവസ്ഥയിലായിരുന്നു ഇറ്റലിക്കു മുന്നിൽ പെട്ടത്. കൃത്യമായ ഇടവേളകളിലൂടെ പന്തുകൾ എത്തിച്ച് ഇറ്റാലിയൻ മുന്നേറ്റം ഇംഗ്ളീഷ് ടീമിൻെറ പ്രതിരോധകോട്ടയിൽ വിള്ളൽ വീഴ്ത്തികൊണ്ടിരുന്നു. കളിയുടെ 35ാം മിനിറ്റിൽ കസാനോയിലൂടെ  തന്നെ മുന്നേറ്റത്തിന് ഫലം ലഭിച്ചു. പി൪ലോയുടെ നീക്കത്തിൽ നിന്നും പിറന്ന അവസരം മുതലെടുത്ത് പന്ത് ഹെഡറിലൂടെ ഗോൾ വലയിലത്തെിച്ചാണ് കസാനോ ഇറ്റലിയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി പിരിയും മുമ്പ് തന്നെ ലീഡ് സ്വന്തമാക്കിയ ഇറ്റലിക്ക് തിരിച്ചടി നൽകുന്നതായിരുന്നു സ്പെയിൽ-റഷ്യ മത്സര പുരോഗതി. 90ാം മിനിറ്റിൽ മരിയോ ബലോറ്റെല്ലിയും ഗോൾ നേടി ഇറ്റാലിയൻ വിജയം ഗംഭീരമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.