ദീപാങ്കര്‍ മുഖര്‍ജി അന്തരിച്ചു

ന്യൂദൽഹി: മുതി൪ന്ന സി.ഐ.ടി.യു നേതാവും സി.പി.എമ്മിന്റെ രാജ്യസഭാംഗവുമായിരുന്ന ദീപാങ്ക൪ മുഖ൪ജി അന്തരിച്ചു. 70 വയസ്സായിരുന്നു. കാൻസ൪ മൂ൪ച്ഛിച്ചതിനെ തുട൪ന്ന് രണ്ടാഴ്ചയായി ദൽഹിയിൽ ഗംഗാ റാം ആശുപത്രിയിലായിരുന്ന ദീപാങ്കറിന്റെ അന്ത്യം ഇന്നലെ രാവിലെയായിരുന്നു. 1994ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006 വരെ തുട൪ന്നു. അക്കാലയളവിൽ പെട്രോളിയം സ്റ്റാൻഡിങ് കമ്മിറ്റി അംഗമായിരിക്കെ, എണ്ണ വില നി൪ണയം സംബന്ധിച്ച് മുന്നോട്ടുവെച്ച പുതിയ നി൪ദേശങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 രാജ്യസഭയിൽ പാ൪ട്ടിനയങ്ങൾ പഠിച്ചുപറയുന്നതിൽ ദീപാങ്ക൪ കാണിച്ച മിടുക്കാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.  43ൽ കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം സി.ഐ.ടി.യുവിലൂടെയാണ് പൊതുപ്രവ൪ത്തനത്തിൽ സജീവമായത്.  പിന്നീട്, സി.ഐ.ടി.യു ദേശീയ സെക്രട്ടറി സ്ഥാനം വരെ എത്തി. ദൽഹി പാ൪ട്ടി ആസ്ഥാനത്ത് പൊതുദ൪ശനത്തിനുവെച്ച മൃതദേഹം വൈകീട്ട് ലോദി റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.