ന്യൂദൽഹി: കേരളത്തിലും നെല്ലിൽ ജനിതക മാറ്റ പരീക്ഷണം നടത്താൻ നീക്കം. ജനിതക മാറ്റ പരീക്ഷണത്തിനായി ജ൪മ്മനി ആസ്ഥാനമായുള്ള ബെയ൪ ബയോസയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കേന്ദ്ര സ൪ക്കാറിനെ സമീപിച്ചത്. ജനിതക സാങ്കേതിക വിദ്യ വകുപ്പിന് കീഴിലുള്ള രണ്ട് സമിതികൾ അപേക്ഷയ്ക്ക് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
കേരളമുൾപ്പടെയുള്ള എട്ടു സംസ്ഥാനങ്ങളിൾ ജനിതക മാറ്റ പരീക്ഷണത്തിന് അനുമതി നൽകണമെന്നുള്ള ആഗോള കുത്തക കമ്പനിയുടെ അപേക്ഷ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുളള ജനിതക അവലോകന സമിതിയുടെ പരിഗണനയിലാണ് ഇപ്പോൾ.
പരീക്ഷണം നടത്തുന്ന പാടം തൊട്ടടുത്ത കൃഷിഭൂമിയിൽ നിന്ന് 200 മീറ്റ൪ അകലത്തിലായിരിക്കണം, പരീക്ഷണത്തിനു ശേഷമുള്ള ജനിതാകാവശിഷ്ടങ്ങൾ നശിപ്പിക്കണം, രാജ്യത്ത് രജിസ്റ്റ൪ ചെയ്ത കീടനാശിനികൾ മാത്രമെ പരീക്ഷണത്തിനായി ഉപയോഗിക്കാവൂ തുടങ്ങിയ മുൻകരുതലുകൾ പരീക്ഷണത്തിനായി നി൪ദേശിച്ചിട്ടുണ്ട്. ഇവ അപേക്ഷ പരിഗണിച്ച ജനിതക എഞ്ചിനീയറിംഗ് അവലോകന സമിതി വിലയിരുത്തി.
നെല്ലിൽ 45 വ്യത്യസ്ത ജീനുകളിൽ പരീക്ഷണത്തിനായാണ് കമ്പനി അപേക്ഷ നൽകിയിരിക്കുന്നത്. കമ്പനി പാട്ടത്തിനെടുത്ത ഒരേക്ക൪ പാടത്തായിരിക്കും പരീക്ഷണം. എന്നാൽ കേരളത്തിൽ എവിടെയാണ് പരീക്ഷണ സ്ഥലം എന്ന് വ്യക്തമാക്കിയിട്ടില്ല.
ജനിതക അവലോകന സമിതിയുടെ അംഗീകാരം ലഭിച്ചാലും പരീക്ഷണത്തിന് സംസ്ഥാന സ൪ക്കാറുകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഗുജറാത്ത്, പഞ്ചാബ്, ദൽഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് നിലവിൽ ജനിതക മാറ്റ പരീക്ഷണങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ വ്യാപക എതി൪പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.