ഹിലരിയുടെ വിമര്‍ശം അതിരുവിടുന്നു -ഉ. കൊറിയ

പ്യോങ്യാങ്: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റൻ നടത്തുന്ന വിമ൪ശം അതിരുകവിയുന്നതായി വടക്കൻകൊറിയ കുറ്റപ്പെടുത്തി. അമേരിക്ക ശത്രുതാനയം തുടരുന്ന കാലത്തോളം ആണവായുധ വികസനപ്രക്രിയ രാജ്യം തുടരുമെന്നും വടക്കൻ കൊറിയൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. സ്വന്തം പൗരന്മാരുടെ ജീവിത നിലവാരം ഉയ൪ത്താൻ പദ്ധതികൾ ആവിഷ്കരിക്കാത്ത വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ വൈകാതെ ജനങ്ങളിൽനിന്ന് തിരിച്ചടി നേടുമെന്ന് വ്യാഴാഴ്ച ഹിലരി ക്ളിന്റൻ മുന്നറിയിപ്പ് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.