കൈറോ: പാ൪ലമെൻറ് പിരിച്ചുവിട്ട കോടതിവിധി ഉളവാക്കിയ അനിശ്ചിതത്വത്തിനും നൈരാശ്യത്തിനും മധ്യേ ഈജിപ്ത് ജനത പുതിയ പ്രസിഡൻറിനെ നി൪ണയിക്കാനുള്ള തെരഞ്ഞെടുപ്പിൽ ശനിയാഴ്ച ബൂത്തുകളിലത്തെി. രാവിലെ എട്ടിന് ആരംഭിച്ച പോളിങ് ഞായറാഴ്ച വൈകീട്ടാണ് സമാപിക്കുക. മുസ്ലിം ബ്രദ൪ഹുഡ് സ്ഥാനാ൪ഥി മുഹമ്മദ് മു൪സിയും മുബാറക് ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ശഫീഖുമാണ് സ്ഥാനാ൪ഥികളായി മത്സ രംഗത്തുള്ളത്. ആദ്യഘട്ട വോട്ടെടുപ്പിൽ മു൪സി 24.8 ശതമാനവും ശഫീഖ് 23.7 ശതമാനവും വോട്ടുകൾ മാത്രമാണ് നേടിയിരുന്നത്. മിനിമം വോട്ടുകളുടെ അഭാവത്തിൽ ജൂൺ 16, 17 തീയതികളിൽ അവസാനഘട്ട പോളിങ്ങിന് ഇലക്ഷൻ കമീഷൻ ഉത്തരവിടുകയായിരുന്നു.
മുബാറക്കിൻെറ ഏകാധിപത്യത്തെ കടപുഴക്കിയ ജനകീയ വിപ്ളവത്തിൻെറ പശ്ചാത്തല ശക്തിയായ മുസ്ലിം ബ്രദ൪ഹുഡിന് ഏറെ ജനകീയ പിന്തുണയുള്ളതായാണ് റിപ്പോ൪ട്ടുകൾ നൽകുന്ന സൂചന.
അതിനാൽ മുഹമ്മദ് മു൪സിയുടെ വിജയസാധ്യതയാണ് മിക്ക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട പ്രവചനങ്ങൾ.
മുബാറക്കിൻെറ ഉറ്റമിത്രമായ അഹ്മദ് ശഫീഖ് വിജയിക്കുന്നപക്ഷം മുൻകാല അടിച്ചമ൪ത്തൽ രീതികൾ ആവ൪ത്തിക്കപ്പെടുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ വ്യാപകമാണ്.
ശഫീഖിൻെറ പ്രചാരണ ഓഫിസുകൾ നിരവധി തവണ ആക്രമിക്കപ്പെട്ടതിനു പിന്നിലെ പ്രേരണയും ഈ ആശങ്കയാണെന്ന് നിരീക്ഷക൪ വിലയിരുത്തി.
പാ൪ലമെൻറ് സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി പരമോന്നതകോടതി പിരിച്ചുവിട്ടതോടെ നിരാശരും രോഷാകുലരുമായ യുവജനങ്ങൾ മുബാറക്കിൻെറ പതനത്തിനുശേഷം കൈവരിച്ച നേട്ടങ്ങൾ കവ൪ച്ച ചെയ്യപ്പെട്ടതായി പരിഭവം പ്രകടിപ്പിക്കുന്നു. പാ൪ലമെൻറും ഭരണഘടനയും പ്രാബല്യത്തിൽ ഇല്ലാത്ത സാഹചര്യത്തിൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ ചുമതല സങ്കീ൪ണമായിത്തീരുമെന്നാണ് റിപ്പോ൪ട്ടുകൾ നൽകുന്ന സൂചന.
സൈനിക ഭരണ കൗൺസിൽ സ്വീകരിച്ചേക്കാവുന്ന നടപടികളും പുതിയ പ്രസിഡൻറിന് ഭീഷണിയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.